ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗ്​ ഫൈ​ന​ലി​ൽ ഗോ​കു​ലം ഇ​ന്ന്​​ ക്രി​ഫ്​​സ എ​ഫ്.​സി​ക്കെ​തി​രെ

gk-fc-women-team
ഗോ​കു​ലം കേ​ര​ള വ​നി​ത ടീം

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗ്​ നാ​ലാം സീ​സ​ണി​​െൻറ ഫൈ​ന​ലി​ന്​ വെ​ള്ളി​യാ​ഴ്​​ച ബം​ഗ​ളൂ​രു ഫു​ട്​​ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ പ​ന്തു​രു​ളു​േ​മ്പാ​ൾ ച​രി​ത്ര കി​രീ​ട​ത്തി​ന്​ ​ൈക​യ​ക​ലെ​യാ​ണ്​ ഗോ​കു​ലം കേ​ര​ള​യു​ടെ പെ​ൺ​പ​ട. ക​ളി​ക്ക​ള​ത്തി​ൽ മൂ​ന്നു​വ​ർ​ഷം പി​ന്നി​ട്ട ഗോ​കു​ലം കേ​ര​ള​യു​ടെ ഷോ​ക്കേ​സി​ലേ​ക്ക്​ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​​െൻറ ഒ​രു കി​രീ​ടം ആ​ദ്യ​മാ​യെ​ത്തി​ക്കു​ന്ന​ത്​ മ​ല​ബാ​റി​യ​ൻ​സി​​െൻറ വ​നി​ത ടീം ​ആ​വു​മോ? മ​ണി​പ്പൂ​രി ക്ല​ബ്​ ക്രി​ഫ്​​സ എ​ഫ്.​സി​ക്കെ​തി​രെ ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ന​ട​ക്കു​ന്ന ഫൈ​ന​ലി​ന്​ അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങു​േ​മ്പാ​ൾ അ​തി​നു​ത്ത​ര​മാ​വും. എ​തി​രാ​ളി​ക​ളു​ടെ വ​ല നി​റ​ച്ച്​ ഫൈ​ന​ലി​ലേ​ക്ക്​ മാ​ർ​ച്ച്​ ചെ​യ്​​ത ഗോ​കു​ല​മാ​ണ്​ ഫൈ​ന​ലി​ലെ ഫേ​വ​റി​റ്റു​ക​ൾ. 

മൂ​ന്നാം​പ​ക്കം ഒ​രു​ങ്ങി വ​ര​വ്​
ക്ല​ബി​​െൻറ പി​റ​വി​യി​ലേ വ​നി​ത ടീ​മി​നെ​യും ക​ള​ത്തി​ലി​റ​ക്കി​യി​രു​ന്നു ഗോ​കു​ലം കേ​ര​ള. പേ​രി​നൊ​രു വ​നി​ത ലീ​ഗ്​ പോ​ലു​മി​ല്ലാ​ത്ത കേ​ര​ള​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രു​കാ​രി പി.​വി. പ്രി​യ​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗി​​െൻറ ര​ണ്ടാം​സീ​സ​ൺ മു​ത​ൽ പ​ങ്കാ​ളി​ക​ളാ​യി. രണ്ടാം സീ​സ​ണി​ൽ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. അടുത്ത ​സീ​സ​ണി​ൽ സെ​മി​ഫൈ​ന​ലി​ൽ ര​ണ്ടി​നെ​തി​രെ നാ​ലു​ഗോ​ളു​ക​ൾ​ക്ക്​ മ​ണി​പ്പൂ​ർ പൊ​ലീ​സി​നോ​ട്​ കീ​ഴ​ട​ങ്ങി. ഇത്തവണ കോ​ഴി​ക്കോ​ട്​ ക​ക്കോ​ടി സ്വ​ദേ​ശി​നി കെ.​വി. അ​തു​ല്യ​യ​ട​ക്കം ആ​റു​പേ​രെ മാ​ത്രം നി​ല​നി​ർ​ത്തി ടീം ​അ​ഴി​ച്ചു​പ​ണി​തു. ആ​ക്ര​മ​ണ​ത്തി​ന്​ മൂ​ർ​ച്ച കൂ​ട്ടാ​ൻ നേ​പ്പാ​ളു​കാ​രി സ​ബി​ത്ര ഭ​ണ്ഡാ​രി, ​െഎ​വ​റി കോ​സ്​​റ്റ്​ താ​രം ആ​ഗ്​​ബോ എ​സ്​​പ​റാ​ൻ​സ്​ എ​ന്നീ ഫോ​ർ​വേ​ഡു​ക​ളെ ടീ​മി​െ​ല​ത്തി​ച്ചു. 

ഇം​ഗ്ലീ​ഷ്​ ലീ​ഗി​ൽ ബൂ​ട്ടു​കെ​ട്ടി​യ ആ​ദ്യ ഇ​ന്ത്യ​ൻ താ​രം അ​തി​ഥി ചൗ​ഹാ​ൻ ഗോ​ൾ​കീ​പ്പ​ർ. വെ​സ്​​റ്റ്​ ഹാം ​യു​നൈ​റ്റ​ഡ്​ ലേ​ഡീ​സി​​െൻറ താ​ര​മാ​യി​രു​ന്നു അ​തി​ഥി. ദേ​ശീ​യ ടീ​മം​ഗ​ങ്ങ​ളാ​യ ഗോ​വ​ക്കാ​രി മി​ച്ച​ൽ മാ​ർ​ഗ​ര​റ്റും പ​ഞ്ചാ​ബു​കാ​രി മ​നീ​ഷ ക​ല്യാ​ണു​മ​ട​ക്കം പ​രി​ച​യ​സ​മ്പ​ന്ന​രും സി. ​സി​വി​ഷ, രേ​ഷ്​​മ, മ​ഞ്​​ജു ബേ​ബി തു​ട​ങ്ങി​യ ജൂ​നി​യ​ർ താ​ര​ങ്ങ​ളും ചേ​ർ​ന്ന സ​മ്മി​ശ്ര ടീം. ​തു​ട​ർ​ച്ച​യാ​യി ര​ണ്ടാം സീ​സ​ണി​ലും മി​ച്ച​ൽ മാ​ർ​ഗ​ര​റ്റാ​ണ്​ ക്യാ​പ്​​റ്റ​​ൻ. 

ഗോ​ൾ മെ​ഷീ​ൻ സ​ബി​ത്ര ഭ​ണ്ഡാ​രി
22കാ​രി​യാ​യ നേ​പ്പാ​ളു​കാ​രി സ​ബി​ത്ര ഭ​ണ്ഡാ​രി​യു​ടെ ചി​റ​കി​ലേ​റി​യാ​ണ്​ ലീ​ഗി​ൽ ഇ​ക്കു​റി ഗോ​കു​ലം കേ​ര​ള​യു​ടെ കു​തി​പ്പ്. യോ​ഗ്യ​ത റൗ​ണ്ടി​ലും ഫൈ​ന​ൽ റൗ​ണ്ടി​ലു​മാ​യി എ​ട്ടു​ക​ളി​യി​ൽ​നി​ന്ന്​ മൂ​ന്ന്​ ഹാ​ട്രി​ക്​ അ​ട​ക്കം 18 ഗോ​ൾ! ര​ണ്ടു​ക​ളി​യി​ൽ അ​ഞ്ചു ഗോ​ൾ നേ​ട്ടം. ക​ഴി​ഞ്ഞ ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ത​മി​ഴ്​​നാ​ട്ടി​ലെ സേ​തു എ​ഫ്.​സി​ക്കൊ​പ്പ​മാ​യി​രു​ന്നു സ​ബി​ത്ര. 20ാം വ​യ​സ്സി​ൽ ദ​ക്ഷി​ണേ​ഷ്യ​യി​ലെ മി​ക​ച്ച വ​നി​ത താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ട്ടി​രു​ന്നു. ഗോ​ള​ടി​ക്കാ​നു​ള്ള തൃ​ഷ്​​ണ​യാ​ണ്​ ഡ്രി​ബ്ലി​ങ്ങും വേ​ഗ​വും കൈ​മു​ത​ലാ​യു​ള്ള സ​ബി​ത്ര​യെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്. സ​ബി​ത്ര​ക്ക്​ പു​റ​മെ ഹാ​ട്രി​ക്ക​ട​ക്കം നാ​ലു ഗോ​ളു​ക​ളു​മാ​യി ക​രി​ഷ്​​മ​യും മു​ൻ ഇ​ന്ത്യ​ൻ താ​രം ക​മ​ലാ​ദേ​വി​യും ആ​ക്ര​മ​ണ നി​ര​യി​ൽ തി​ള​ങ്ങു​ന്നു. യോ​ഗ്യ​ത റൗ​ണ്ടി​ല​ട​ക്കം ലീ​ഗി​ൽ  ഇ​തു​വ​രെ ടീം ​നേ​ടി​യ​ത്​ 40 ഗോ​ളു​ക​ളാ​ണ്. വ​ഴ​ങ്ങി​യ​താ​ക​െ​ട്ട മൂ​ന്നും. 

ടീം ​സ​ന്തു​ലി​ത​മാ​ണെ​ന്നും പൊ​സി​ഷ​ൻ ഗെ​യി​മി​ലാ​ണ്​ ശ്ര​ദ്ധ​യെ​ന്നും പ​രി​ശീ​ല​ക പി.​വി. പ്രി​യ പ​റ​ഞ്ഞു. ദേ​ശീ​യ​ത​ല​ത്തി​ൽ അ​ണ്ട​ർ-13, അ​ണ്ട​ർ-14, അ​ണ്ട​ർ-18 ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച പ​രി​ച​യ​സ​മ്പ​ത്തു​ള്ള പ്രി​യ എ ​ലെ​വ​ൽ ലൈ​സ​ൻ​സ്​ നേ​ടി​യ കേ​ര​ള​ത്തി​ലെ ഏ​ക വ​നി​ത പ​രി​ശീ​ല​ക​യാ​ണ്. പ​ര​സ്​​പ​ര ധാ​ര​ണ​യോ​ടെ ക​ളി​ക്കാ​നാ​വു​ന്ന​താ​ണ്​ ടീ​മി​​െൻറ നേ​ട്ട​മെ​ന്ന്​ ഗോ​കു​ലം കേ​ര​ള​യു​ടെ ടെ​ക്​​നി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ബി​നോ​യ്​ പ​റ​യു​ന്നു. മ​ണി​പ്പൂ​രി​ക​ൾ മാ​ത്ര​മു​ള്ള ക്രി​ഫ്​​സ​ക്ക്​ ഏ​റെ കാ​ല​മാ​യി ഒ​ന്നി​ച്ചു​ക​ളി​ക്കു​ന്ന​തി​​െൻറ മു​ൻ​തൂ​ക്ക​മു​ണ്ടെ​ങ്കി​ലും കി​രീ​ടം നേ​ടാ​ൻ കെ​ൽ​പു​ള്ള​താ​ണ്​ ഗോ​കു​ല​ത്തി​​െൻറ പെ​ൺ​പ​ട​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ത്​​മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. 

Loading...
COMMENTS