Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ന്ത​ർ...

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ഫു​ട്​​ബാ​ൾ: ദ​ക്ഷി​ണ മേ​ഖ​ല  മത്സരം നാ​ളെ മു​ത​ൽ

text_fields
bookmark_border
അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ഫു​ട്​​ബാ​ൾ: ദ​ക്ഷി​ണ മേ​ഖ​ല  മത്സരം നാ​ളെ മു​ത​ൽ
cancel
കോ​ഴി​േ​ക്കാ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല  ആ​തി​​ഥ്യ​മ​രു​ളു​ന്ന ദ​ക്ഷി​ണ മേ​ഖ​ല അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്കം. ഇൗ ​മാ​സം 29 വ​രെ കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യ​ത്തി​ലും ഫാ​റൂ​ഖ്​ കോ​ള​ജ്, ദേ​വ​ഗി​രി കോ​ള​ജ്​ മൈ​താ​ന​ത്തു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, പു​തു​ച്ചേ​രി സം​സ്​​ഥാ​ന​ങ്ങ​ളി​ലെ  93 സ​ർ​വ​ക​ലാ​ശാ​ല ടീ​മു​ക​ൾ നാ​ല്​ പൂ​ളു​ക​ളി​ലാ​യി പ​െ​ങ്ക​ടു​ക്കും.

ഉ​ദ്​​ഘാ​ട​നം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യ​ത്തി​ൽ വി.​സി ഡോ. ​കെ. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ നി​ർ​വ​ഹി​ക്കും. വ്യാ​ഴാ​ഴ്​​ച ഫാ​റൂ​ഖ്​ കോ​ള​ജി​ൽ ബം​ഗ​ളൂ​രു ജെ​യ്​​ൻ സ​ർ​വ​ക​ലാ​ശാ​ല, റാ​ണി ചെ​ണ്ണ​മ്മ സ​ർ​വ​ക​ലാ​ശാ​ല​യെ നേ​രി​ടും. പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ശേ​ഷം ലീ​ഗ്​ റൗ​ണ്ട്​ ന​ട​ക്കും. ഇൗ ​മാ​സം 31 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പും ഇവിടെ നടക്കും.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballinter university footballmalayalam newssports news
News Summary - football
Next Story