ഗോ​ള​ടി​ച്ചു​കൂ​ട്ടി യു​വ​ൻ​റ​സ്​

22:39 PM
27/06/2020

ടൂ​റി​ൻ: ​ഗോ​ൾ​ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്കു ശേ​ഷം, ​എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ൽ ഗോ​ൾ​മ​ഴ​ പെ​യ്യി​ച്ച്​ യു​വ​ൻ​റ​സി​​െൻറ വി​​ജ​യാ​ഘോ​ഷം. കി​രീ​ട​പ്പോ​രാ​ട്ടം ക​ന​ക്കു​ന്ന സീ​രി ‘എ’​യി​ൽ പി​ൻ​നി​ര​യി​ലു​ള്ള ലെ​ച്ചെ​യെ 4-0ത്തി​നാ​ണ്​ ത​ക​ർ​ത്ത​ത്. പൗ​ലോ ഡി​ബാ​ല (53ാം മി​നി​റ്റ്), ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ (62), ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്​​ൻ (83), മ​ത്യാ​സ്​ ഡി ​ലി​റ്റ്​ (85) എ​ന്നി​വ​ർ സ്​​കോ​ർ ചെ​യ്​​തു.

ഡി​ബാ​ല​യു​ടെ​യും ഹി​ഗ്വെ​യ്​​​െൻറ​യും ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി ക്രി​സ്​​റ്റ്യാ​നോ​യു​ടെ ബൂ​ട്ടി​ലാ​യി​രു​ന്നു ക​ളി​യു​ടെ ക​ടി​ഞ്ഞാ​ൺ. പ്ര​തി​േ​രാ​ധ താ​രം ചു​വ​പ്പു​കാ​ർ​ഡു​മാ​യി പു​റ​ത്താ​യ​തോ​ടെ 10​േല​ക്കൊ​തു​ങ്ങി​യ ലെ​ച്ചെ​ക്ക്​ ര​ണ്ടാം പ​കു​തി​യി​ൽ പി​ടി​വി​ട്ടു. ബോ​ക്​​സി​നു​ള്ളി​ൽ ഡി​ഫ​ൻ​സ്​ പി​ഴ​വി​ലാ​യി​രു​ന്നു ഡി​ബാ​ല വ​ല​കു​ലു​ക്കി​യ​ത്.

Loading...
COMMENTS