ചൈ​നീ​സ്​ ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബാ​ഴ്​​സലോണ ഇ​ന്ന്​ ക​ള​ത്തി​ൽ

09:14 AM
15/02/2020
barcelona

ബാ​ഴ്​​സ​ലോ​ണ: കൊ​റോ​ണ വൈ​റ​സ്​​ബാ​ധ​യി​ൽ വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ന്ന ചൈ​നീ​സ്​ ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ക്ല​ബ്​ ബാ​ഴ്​​സ​ലോ​ണ. ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന ലാ ​ലി​ഗ മ​ത്സ​ര​ത്തി​ൽ​ ബാ​ഴ്​​സ​യു​ടെ ചൈ​നീ​സ്​ ആ​രാ​ധ​ക​ക്കൂ​ട്ട​ത്തി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​​ളു​ടെ​യും കൈ​പി​ടി​ച്ചാ​യി​രി​ക്കും ബാ​ഴ്​​സ​യു​ടെ​യും ഗെ​റ്റാ​െ​ഫ​യു​ടെ​യും താ​ര​ങ്ങ​ൾ ക​ള​ത്തി​ലി​റ​ങ്ങു​ക.

‘stronger together’ (ഒ​രു​​മി​ച്ച്​ കരുത്തോടെ) എ​ന്ന്​ ഇം​ഗ്ലീ​ഷി​ലും ചൈ​ന​ക്ക്​ പി​ന്തു​ണ എ​ന്ന​ർ​ഥം വ​രു​ന്ന ചൈ​നീ​സ്​ വാ​ച​ക​വും ആ​ലേ​ഖ​നം​ചെ​യ്​​ത ഉ​ടു​പ്പ്​ ധ​രി​ച്ചാ​കും കു​ട്ടി​ക​ൾ മൈ​താ​ന​​ത്തി​ലെ​ത്തു​ക. ‘ഒ​രു​​മി​ച്ച്​ കരുത്തോടെ’ എ​ന്ന സ​ന്ദേ​ശം ഇം​ഗ്ലീ​ഷി​ലും ചൈ​നീ​സി​ലു​മാ​യി വ​ലി​യ കാ​ൻ​വാ​സി​ൽ മൈ​താ​ന​ത്ത്​ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും. ചൈ​നീ​സ്​ ജ​ന​ത​യെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ്​ ബാ​ഴ്​​സ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. 

ചൈ​ന​യി​ൽ ഏ​റ്റ​വും പ്ര​ശ​സ്​​തി​യും ആ​രാ​ധ​ക​പി​ന്തു​ണ​യു​മു​ള്ള ബാ​ഴ്​​സ 2013 മു​ത​ൽ ഹോ​​ങ്കോ​ങ്ങി​ൽ സ്​​ഥി​രം ഓ​ഫി​സ്​ സ്​​ഥാ​പി​ച്ചി​രു​ന്നു. ചൈ​ന​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി ആ​റ്​ അ​ക്കാ​ദ​മി​ക​ളാ​ണ്​ കാ​റ്റ​ല​ൻ ക്ല​ബ്​ സ്​​ഥാ​പി​ച്ച​ത്. 

Loading...
COMMENTS