Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെയ്യാത്ത കുറ്റത്തിന്​...

ചെയ്യാത്ത കുറ്റത്തിന്​ വിലക്ക്​; ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ ആ​ദ്യ മൂ​ന്ന്​ ക​ളി ന​ഷ്​​ട​മാ​വു​ന്ന​തി​ൽ നി​രാ​ശ –അനസ്​ എടത്തൊടിക

text_fields
bookmark_border
ചെയ്യാത്ത കുറ്റത്തിന്​ വിലക്ക്​; ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ  ആ​ദ്യ മൂ​ന്ന്​ ക​ളി  ന​ഷ്​​ട​മാ​വു​ന്ന​തി​ൽ നി​രാ​ശ  –അനസ്​ എടത്തൊടിക
cancel
ബം​ഗ​ളൂ​രു: ​സൂ​പ്പ​ർ​ക​പ്പി​ൽ ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​യും എ​ഫ്.​സി ഗോ​വ​യും ത​മ്മി​ലെ മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ ​ൈക​യാ​ങ്ക​ളി​യു​ടെ പേ​രി​ൽ ത​ന്നെ മൂ​ന്നു ക​ളി​ക​ളി​ൽ വി​ല​ക്കി​യ​ത്​ വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്ന്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ പ്ര​തി​രോ​ധ​താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക. ​െഎ.​എ​സ്.​എ​ല്ലി​​െൻറ അ​ഞ്ചാം സീ​സ​ണി​ന്​ മു​ന്നോ​ടി​യാ​യി ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഖി​േ​ല​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​​െൻറ വി​ല​ക്ക്​ കാ​ര​ണം ​ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ ആ​ദ്യ മൂ​ന്നു ക​ളി ന​ഷ്​​ട​മാ​വു​മ​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന്​ മു​ന്നി​ൽ വി​കാ​ര​ധീ​ത​നാ​യാ​ണ്​ അ​ന​സ്​ പ്ര​തി​ക​രി​ച്ച​ത്.
‘‘ആ ​നി​മി​ഷം ഞാ​ൻ മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഞാ​നൊ​രു തെ​റ്റും ചെ​യ്​​തി​ട്ടി​ല്ല. നി​ര​പ​രാ​ധി​യാ​ണെ​ന്ന്​ ബോ​ധി​പ്പി​ച്ചി​ട്ടും ശി​ക്ഷി​ച്ച​തി​ൽ അ​തി​യാ​യ വേ​ദ​ന​യു​ണ്ട്. ക​ളി​ക്കാ​ർ ത​മ്മി​ലെ അ​ടി​പി​ടി​യി​ൽ പെ​ടാ​തി​രി​ക്കാ​ൻ ഗോ​വ​ൻ കോ​ച്ച്​ ​െഡ​റി​ക്​ പെ​രീ​റ​യെ ഞാ​ൻ ത​ട​യു​ക​യാ​യി​രു​ന്നു. അ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തി​നു​മ​റി​യാം. പു​ണെ എ​ഫ്.​സി​ക്ക്​ വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന്​ കീ​ഴി​ൽ ഞാ​ൻ ക​ളി​ച്ചി​ട്ടു​ണ്ട്.

എ​ന്നെ ക​ളി പ​ഠി​പ്പി​ച്ച പെ​രീ​റ​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ്​ അ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചു എ​ന്ന പേ​രി​ൽ ഫെ​ഡ​റേ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​​െൻറ വി​ഡി​യോ പ​രി​ശോ​ധി​ച്ചാ​ൽ സ​ത്യാ​വ​സ്​​ഥ​യ​റി​യാം. ടീ​മി​​െൻറ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്​ ഏ​റെ വി​ഷ​മ​മു​ണ്ടാ​ക്കു​ന്നു’’ - അ​ന​സ്​ പ​റ​ഞ്ഞു. സൂ​പ്പ​ർ ക​പ്പി​ൽ ജാം​ഷ​ഡ്​​​പു​ർ എ​ഫ്.​സി​യും എ​ഫ്.​സി ഗോ​വ​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ ഇ​രു ടീ​മി​​െൻറ​യും ക​ളി​ക്കാ​ർ കൈ​യാ​ങ്ക​ളി​യി​ലേ​ർ​പ്പെ​ട്ട​തി​​െൻറ പേ​രി​ലാ​ണ്​ അ​ന​സ്​ അ​ട​ക്കം ഏ​ഴു​പേ​ർ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballAnas Edathodikamalayalam newssports news
News Summary - Anas Edathodika- Sports news
Next Story