ഐ.എം വിജയന്​ പത്മശ്രീ ശിപാർശ

16:57 PM
17/06/2020

ന്യൂഡൽഹി: ഇന്ത്യൻ ഫുട്​ബാളിലെ ഇതിഹാസ താരവും മലയാളിയുമായ ഐ.എം വിജയന്​ രാജ്യത്തെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ ശിപാർശ. രാജ്യം കണ്ട ഏറ്റവും മികച്ച സ്​ട്രൈക്കർമാരിൽ ഒരാളായ താരത്തി​​െൻറ പേര്​ അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷൻ ആഭ്യന്തര വകുപ്പിന്​ നാമനിർദേശം ചെയ്​തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. എ.ഐ.എഫ്​.എഫ്​ ജനറൽ സെക്രട്ടറി കുശാൽ ദാസ്​ ഇക്കാര്യം സ്​ഥിരീകരിച്ചു.  

തൃശൂർ കോർപറേഷൻ സ്​റ്റേഡിയത്തിൽ ഫുട്​ബാൾ മത്സരങ്ങൾക്കിടയിൽ സോഡ വിറ്റു നടന്നിരുന്ന വിജയൻ കഠിനാധ്വാനവും നിശ്ചയദാഢ്യവും ​െകാണ്ടാണ്​ ഇന്ത്യൻ ഫുട്​ബാളി​​െൻറ ഓരോ പടവുകളും കയറിയത്​. 17ാം വയസിൽ കേരള പൊലീസിലൂടെയായിരുന്നു കരിയറി​​െൻറ തുടക്കം. 1989ൽ ഇന്ത്യൻ ജഴ്​സിയിൽ അരങ്ങേറി. 
 
1993, 1997, 1999 വർഷങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായി മാറിയതും മറ്റാരുമായിരുന്നില്ല. 2000 മുതൽ 2004 വരെ ഇന്ത്യൻ ടീമിനെ നയിച്ച വിജയൻ ബെയ്​ചുങ്​ ബൂട്ടിയക്കൊപ്പം അവിസ്​മരണീയ നേട്ടങ്ങളുണ്ടാക്കി. 79 അന്താരാഷ്​ട്ര മത്സരങ്ങളിൽ നിന്നും 40 ഗോളുകൾ നേടിയാണ്​ മലയാളികളുടെ പ്രിയതാരം ബൂട്ടഴിച്ചത്​.

ഫുട്‌ബോളിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നി​​െൻറ റെക്കോഡും വിജയ​​െൻറ പേരിലാണ്. 1999ലെ സാഫ്​ (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലായിരുന്നു വിസ്​മയ ഗോൾ. 

1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരെ ഹാട്രിക്ക് നേടി കൈയ്യടി നേടി. 2003-ല്‍ സ്വന്തം മണ്ണിൽ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായ വിജയൻ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി. അതായിരുന്നു അദ്ദേഹത്തി​​െൻറ ഇന്ത്യൻ കുപ്പായത്തിലെ അവസാന ടൂർണമ​െൻറ്​. 2003ൽ രാജ്യം അർജുന അവാർഡ്​ നൽകി ആദരിച്ചിരുന്നു. 

ബൂട്ടഴിച്ച ശേഷം പുതിയ താരങ്ങളെ വളർത്തിക്കൊണ്ടുവരാൻ സ്വന്തം നാട്ടിൽ അക്കാദമി സ്​ഥാപിച്ചിട്ടുണ്ട്​ വിജയൻ. മോഹൻ ബഗാൻ, കേരള പൊലീസ്​, എഫ്​.സി കൊച്ചിൻ. ജെ.സി.ടി ഫഗ്വാര എന്നിവയായിരുന്നു സുപ്രധാന ക്ലബുകൾ. 

Loading...
COMMENTS