Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2016 5:03 AM IST Updated On
date_range 1 April 2016 5:03 AM ISTബഗാന്‍ കോച്ചിന്‍െറ വിലക്കില്‍ ഇളവ്
text_fieldsbookmark_border
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മോഹന്‍ ബഗാന്‍ കോച്ച് സഞ്ജയ് സെന്നിന്‍െറ സസ്പെന്‍ഷനില്‍ ഇളവ്. ഐ ലീഗിലെ എട്ടു മത്സരങ്ങളില്‍ നിന്നുള്ള വിലക്ക് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) നാലായി കുറക്കുകയായിരുന്നു. സഞ്ജയ് സെന്‍ നിരുപാധികം മാപ്പുപറഞ്ഞതോടെയാണ് എ.ഐ.എഫ്.എഫ് അയഞ്ഞത്. പത്ത് ലക്ഷം പിഴ അഞ്ച് ലക്ഷമായി കുറച്ചിട്ടുമുണ്ട്. എ.എഫ്.സി കപ്പിലെ തിരക്കുപിടിച്ച മത്സരക്രമത്തിനിടെ ഐ ലീഗ് മത്സരം മാറ്റണമെന്നാവശ്യപ്പെട്ടത് അംഗീകരിക്കാതിരുന്നതായിരുന്നു സഞ്ജയ് സെന്നിനെ പ്രകോപിപ്പിച്ചത്. അപ്പീല്‍ കമ്മിറ്റിയാണ് ശിക്ഷ കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
