സാഹചര്യം ആവശ്യപ്പെട്ടാല്‍ കളിക്കും ^കാര്‍ലോസ്

08:22 AM
18/10/2015


‘ബ്ളാസ്റ്റേഴ്സ് ഹോംഗ്രൗണ്ടായ കൊച്ചിയില്‍ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ബ്ളാസ്റ്റേഴ്സിനെ മനസ്സറിഞ്ഞ് പിന്തുണക്കുന്ന ആരാധകര്‍ക്കിടയില്‍ ഏത് സാഹചര്യവും മറികടക്കാന്‍ ടീം മാനസികമായും ശാരീരികമായും ശക്തരാണ്. സാഹചര്യങ്ങളെക്കുറിച്ചും മത്സരത്തെക്കുറിച്ചും എല്ലാ കളിക്കാരുമായും സംസാരിച്ചു. കഴിഞ്ഞ രണ്ടു മത്സരത്തിലും എനിക്ക് കളിക്കേണ്ട ആവശ്യമുണ്ടായില്ല. കൊച്ചിയില്‍ സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ കളിക്കും. ഇന്ത്യന്‍ ഫുട്ബാളിനും കളിക്കാര്‍ക്കും ഐ.എസ്.എല്‍ നേട്ടമാണ്. മലയാളി താരം അനസ് എടത്തൊടിക ഇന്ത്യന്‍ ടീമിലേക്കുള്ള ഭാവി വാഗ്ദാനമാണ്. കൃത്യസമയത്താണ് അനസ് ടീമിലത്തെുന്നത്. സെന്‍റര്‍ ബാക് പൊസിഷനില്‍ മികച്ച പ്രകടനം. അളന്നുമുറിച്ച ഷോട്ടുകളിലൂടെ മുന്‍നിരയിലേക്ക് പന്തത്തെിക്കുന്നതില്‍ മിടുക്കന്‍. ടീമിലെ ഇഷ്ടതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് അനസെന്നും കാര്‍ലോസ് പറഞ്ഞു’.

മികച്ച പ്രകടനം കാഴ്ചവെക്കും ^പീറ്റര്‍ ടെയ്ലര്‍

‘ടീമെന്ന നിലയില്‍ ഡല്‍ഹി ഡൈനാമോസ് ശക്തമാണ്. റോബര്‍ട്ടോ കാര്‍ലോസെന്ന മികച്ച പരിശീലകനും ജോണ്‍ റീസെ, ഫ്ളോറന്‍റ് മലൂദ തുടങ്ങിയ പ്രഗല്ഭരായ വിദേശതാരങ്ങളും ഡല്‍ഹിനിരയെ ശക്തമാക്കുന്നു. ബ്ളാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കടുത്ത പരീക്ഷ തന്നെയാണ് മത്സരം. എന്നാല്‍, ഏത് വെല്ലുവിളിയും നേരിടാന്‍ ടീം സുശക്തമാണ്.
(പീറ്റര്‍ ടെയ്ലര്‍, കേരള ബ്ളാസ്റ്റേഴ്സ്  മുഖ്യപരിശീലകന്‍)
 

TAGS
Loading...
COMMENTS