Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചഹലിനെതിരായ ജാതീയ...

ചഹലിനെതിരായ ജാതീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് യുവി

text_fields
bookmark_border
ചഹലിനെതിരായ ജാതീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് യുവി
cancel

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയ്‌ക്കൊപ്പമുള്ള ലൈവ് ചാറ്റിനിടെ ജാതീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ത​​െൻറ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച്​ ട്വിറ്ററില്‍ കുറിപ്പ്​ പോസ്​റ്റ്​ ചെയ്യുകയായിരുന്നു യുവി. 

സംഭവത്തില്‍ ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ കഴിഞ്ഞ ദിവസം താരത്തിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു യുവരാജ്​സിങി​െ​ൻറ ഖേദപ്രകടനം.

‘ജാതി, വര്‍ഗം, ലിംഗം എന്നിവയുടെ പേരിലുള്ള ഒരു വേര്‍തിരിവുകളിലും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ്​ ഈ കുറിപ്പ്​. ജനങ്ങളുടെ ക്ഷേമത്തിനായാണ്​ എ​​െൻറ ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്​. അത് തുടരുക തന്നെ ചെയ്യും. ജീവിതത്തി​​െൻറ മഹത്വത്തിലും ഞാൻ വിശ്വസിക്കുന്നു. ആരെയും മാറ്റിനിര്‍ത്താതെ ഓരോ വ്യക്തിയെയും ബഹുമാനിക്കണമെന്നാണ്​ ഞാൻ പഠിച്ചിരിക്കുന്നത്​.

സുഹൃത്തുകളുമായി നടത്തിയ സംസാരത്തിനിടെയുണ്ടായ ചില പരാമര്‍ശങ്ങള്‍ ആവശ്യമില്ലാത്തതായിരു​െന്നന്ന്​ ഞാന്‍ മനസിലാക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍, അറിയാതെയെങ്കിലും ഞാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആരെയെങ്കിലുമോ അവരുടെ വികാരങ്ങളെയോ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. രാജ്യത്തോടും ജനങ്ങളോടുമുള്ള എ​​െൻറ സ്‌നേഹം അനന്തമാണ്’- യുവി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം രോഹിത് ശര്‍മയുമായി നടത്തിയ ഇൻസ്​റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ്​ ഇന്ത്യന്‍ താരം യൂസ്‌വേന്ദ്ര ചഹലി​​െൻറ ടിക്​ടോക്​ വിഡിയോകളെ കുറിച്ച് സംസാരിക്കവെ യുവി വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചഹലിനെ വിശേഷിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ചത്.

ഇതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ യുവരാജ് സിങ്​ മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തി. ‘യുവരാജ് മാഫി മാംഗോ’ (യുവരാജ് മാപ്പ് ചോദിക്കൂ) എന്ന ഹിന്ദി ഹാഷ്​ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj SinghYuzvendra Chahalmalayalam newssports newsyuvraj singh's remarks on Yuzvendra Chahal
News Summary - Yuvraj Singh Issues Clarification Over Yuzvendra Chahal Remark -India news
Next Story