Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകുറച്ച്​ വിനയമാവാം;...

കുറച്ച്​ വിനയമാവാം; വിരാടി​നോട്​​ ബി.സി.സി​.​െഎ

text_fields
bookmark_border
kohli-and-panth
cancel
camera_alt???????????????????????????? ????????? ??????????????? ???????? ???????

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ന്​ ബി.​സി.​സി.​െ​എ​യു​ടെ താ​ക്കീ​ത്. പൊ​തു​ജ​ന​ങ്ങ​​ളോ​ടും മാ​ധ്യ​മ​ങ്ങ​ളോ​ടും പെ​രു​മാ​റു​േ​മ്പാ​ൾ വി​ന​യം കാ​ണി​ക്ക​ണ​മെ​ന്നാ​ണ്​ ബി.​സി.​സി.​െ​എ ഭ​ര​ണ​സ​മി​തി കോ​ഹ്​​ലി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​സ്​​േ​ട്ര​ലി​യ​യി​ൽ പ​ര്യ​ട​ന​ത്തി​നാ​യി പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പാ​ണ്​ കോ​ഹ്​​ലി​ക്ക്​ ബ​ന്ധ​പ്പെ​ട്ട​വ​ർ താ​ക്കീ​ത് ന​ൽ​കി​യ​​തെ​ന്ന്​ ഭ​ര​ണ​സ​മി​തി​യു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​സ​മി​തി അം​ഗം വാ​ട്​​സ്ആ​പ്​ ചാ​റ്റി​ലൂ​ടെ​യും ഫോ​ൺ​വി​ളി​യി​ലൂ​ടെ​യും കോ​ഹ്​​ലി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ കോ​ഹ്​​ലി​യു​ടെ ബാ​റ്റി​ങ്ങി​നെ​ക്കാ​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ക​ളി​ക്കാ​​രു​ടെ ബാ​റ്റി​ങ്ങാ​ണ്​ ഇ​ഷ്​​ട​പ്പെ​ടു​ന്ന​ത്​ എ​ന്നു​പ​റ​ഞ്ഞ ആ​രാ​ധ​ക​നോ​ട്​ താ​ങ്ക​ൾ ഇ​ന്ത്യ​യി​ൽ ജീ​വി​ക്കാ​ൻ അ​ർ​ഹ​ന​ല്ല എ​ന്ന്​ കോ​ഹ്​​ലി മ​റു​പ​ടി ന​ൽ​കി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര്യ​ട​ന​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലി​ലും കോ​ഹ്​​ലി വി​വാ​ദ​ങ്ങ​ളി​ൽ​പെ​ട്ടി​രു​ന്നു. ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഒാ​സീ​സ്​ പ​ര്യ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ബി.​സി.​സി.​െ​എ താ​ക്കീ​ത്​ ന​ൽ​കി​യ​ത്. അ​തി​നി​ടെ, ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ൻ ടീം ​ആ​സ്​​ട്രേ​ലി​യ​യി​ലെ​ത്തി. 21നാ​ണ്​ ആ​ദ്യ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsVirat Kohli
News Summary - Virat Kohli Asked to Be Humble by BCCI Committee of Administrators -sports news
Next Story