Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റ്​ താരം ചേതൻ...

ക്രിക്കറ്റ്​ താരം ചേതൻ ചൗഹാന്​ കോവിഡ്​ പോസറ്റീവ്​

text_fields
bookmark_border
ക്രിക്കറ്റ്​ താരം ചേതൻ ചൗഹാന്​ കോവിഡ്​ പോസറ്റീവ്​
cancel

ക്രിക്കറ്റ്​ താരം ചേതൻ ചൗഹാന്​ കോവിഡ്​ പോസറ്റീവ്​

ലഖ്​നൗ: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ചേതൻ ചൗഹാന്​ കോവിഡ്​ ബാധിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ വെള്ളിയാഴ്​ച സാമ്പ്​ൾ ശേഖരിച്ച്​ പരിശോധന നടത്തുകയായിരുന്നു. ഞായറാഴ്​ചയാണ്​ ഫലം പുറത്തു വന്നത്​. ലഖ്​​നൗവിലെ സഞ്​ജയ്​ ഗാന്ധി പി.​ജി.ഐ ആശുപത്രിയിൽ ചികിത്സയിലാണ്​. 
ചൗഹാ​​െൻറ കുടുംബം നിരീക്ഷണത്തിൽ തുടരുകയാണ്​​. ഹോം ക്വാറൻറീനിലിരിക്കുന്ന കുടുംബത്തി​​െൻറ ഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. 

ക്രിക്കറ്റ്​ ലോകത്ത്​ നിരവധി പേർക്ക്​ കോവിഡ്​ ബാധിച്ചിരുന്നു. ഇംഗ്ലണ്ട്​ പര്യടനത്തിന്​ കഴിഞ്ഞ മാസം ഒരുങ്ങിയ പാക്​ ക്രിക്കറ്റ്​ ടീമിലെ 10 പേർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. മുൻ പാക്​ താരം ഷാഹിദ്​ അഫ്രീദിക്കും, സ്​കോട്ട്​ലൻറി​​െൻറ മുൻ താരം മാജിദ്​ ഹഖിനും രോഗം ബാധിച്ച്​ ഈയിടെ ഭേദമായി​. 

മുൻ ഇന്ത്യൻ ഓപണർ ആകാശ്​ ചോപ്ര ചേതൻ ചൗഹാന്​ പ്രാർഥന അറിയിച്ച്​ ട്വിറ്ററിൽ കുറിപ്പിട്ടു​. എത്രയും പെ​ട്ടെന്ന്​ രോഗം മാറി തിരിച്ചെത്താൻ കഴിയ​ട്ടെയെന്ന്​ ആകാശ്​ ചോപ്ര എഴുതി. 1981ലെ അർജുന അവാർഡ്​ ജേതാവ്​കൂടിയായ ചൗഹാൻ ഇന്ത്യക്കായി 40 ടെസ്​റ്റുകളും ഏഴ്​ ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CricketerChetan ChauhanCovid 19
News Summary - Former India cricketer Chetan Chauhan tests positive for COVID-19
Next Story