Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണി ഐ.പി.എല്ലിൽ...

ധോണി ഐ.പി.എല്ലിൽ തുടരുമോ?, മറുപടിയുമായി ശ്രീനിവാസൻ

text_fields
bookmark_border
dhoni-23
cancel

ന്യൂഡൽഹി: മഹേന്ദ്ര സിങ്​ ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് എങ്ങും​ പരക്കുന്നത്​. ധോണിയെ ബി. സി.സി.ഐ വാർഷിക കരാറിൽ നിന്ന്​ ഒഴിവാക്കിയതോടെ ഇന്ത്യൻ ടീമിലേക്ക്​ താരത്തിന്​ ഇനിയൊരു തിരിച്ച്​ വരവ്​ ഇല്ലെന ്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. ഇതിനിടെ ചെന്നൈ സൂപ്പർ കിങ്​സി​​െൻറ സ്വന്തം തല ഇക്കുറി ഐ.പി.എല്ലിൽ ഉണ്ടാവുമോ എന്നതാണ്​ ഉയർന്ന മറ്റൊരു ചോദ്യം. ഇതിന്​ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്​ ചെന്നൈ സൂപ്പർകിങ്​സ്​ ഉടമയും ബി.സി.സി.ഐ മുൻ പ്രസിഡൻറുമായ എൻ. ശ്രീനിവാസൻ.

ചെന്നൈ സൂപ്പർ കിങ്​സി​​െൻറ മഞ്ഞ ജേഴ്​സിയിൽ തല 2021ലും കളിക്കുമെന്നാണ്​ ശ്രീനിവാസൻ വ്യക്​തമാക്കിയിരിക്കുന്നത്​. ധോണി എത്രകാലം കൂടി ചെന്നൈ സൂപ്പർകിങ്​സിൽ കളിക്കുമെന്നാണ്​ ആരാധകർ ചോദിക്കുന്നത്​. ഈ വർഷം ധോണി ടീമി​െനാപ്പമുണ്ടാകും. അടുത്ത വർഷത്തിലെ ലേലത്തിലും ധോണിയെ ചെ​ൈന്ന നിലനിർത്തും. 2021 വരെ ധോണി ടീമിനൊപ്പമുണ്ടാകുമെന്ന്​ ശ്രീനിവാസൻ പറഞ്ഞു.

ബി.സി.സി.ഐയുടെ വാർഷിക കരാറിൽ നിന്ന്​ ഒഴിവാക്കിയതോടെ ധോണി കളി മതിയാക്കിയെന്ന അഭ്യൂഹങ്ങൾ ശക്​തമാണ്​. എന്നാൽ, ധോണി ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsmalayalam newssports newsMahendra sing dhoni
News Summary - No doubt MS Dhoni will be retained by Chennai Super Kings-Sports news
Next Story