Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകാര്യവട്ടത്ത് ഇന്ത്യയെ...

കാര്യവട്ടത്ത് ഇന്ത്യയെ കീഴടക്കി; സൂപ്പർ ജയവുമായി വിൻഡീസ്

text_fields
bookmark_border
കാര്യവട്ടത്ത് ഇന്ത്യയെ കീഴടക്കി; സൂപ്പർ ജയവുമായി വിൻഡീസ്
cancel
camera_alt??? ????????? ????? ???? ???????? ???????

തിരുവനന്തപുരം: ഏകദിന പരമ്പരയിൽ കാര്യവട്ടത്ത്​ മാനംകെടുത്തിവിട്ട ഇന്ത്യയെ അ​േത മണ്ണിൽ തിരിച്ചടിച്ച് പൊള്ളാർഡും കൂട്ടരും മുംബൈയിലേക്കു മടങ്ങി. ട്വൻറി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 171 റൺസ്​ വിജയലക്ഷ്യം 18.3 ഒാവറിൽ രണ്ടു​ വിക്കറ്റ്​ നഷ്​ടത്തിൽ മറികടന്നാണ് കരീബിയൻസ്​ വിജയഭേരി മുഴക്കിയത്​. കാര്യവട്ടം സ്​പോർട്​സ്​ ഹബിലെ കോഹ്​ലിയുടെയും സംഘത്തി​െൻറയും ആദ്യ തോൽവിയാണ്​. 45 പന്തിൽ നാലു സിക്​സും നാലു​ ഫോറുമായി 65 റൺസെടുത്ത്​ പുറത്താകാതെ നിന്ന ലെൻഡൽ സിമ്മൺസി​​െൻറ പ്രകടനമാണ്​ സന്ദർശകർക്ക്​ ആവേശവിജയം സമ്മാനിച്ചത്​. ഇന്ത്യൻ ബൗളർമാരെയെല്ലാം കണക്കിന്​ ശിക്ഷിച്ചായിരുന്നു വിൻഡീസി​​െൻറ ആധികാരിക ജയം.

സ്കോർ: ഇന്ത്യ 170/7 (20 ഓവർ), വിൻഡീസ് 173/2 (18.3 ഓവർ). മൂന്നു മത്സര പരമ്പരയിൽ ഇരുടീമുകളും ഒാ​േരാ ജയം നേടിയതോടെ 11ന്​ മുംബൈയിൽ നടക്കുന്ന മൂന്നാം മത്സരം നിർണായകമായി.

കൈകൾ ചോർന്നു, തോൽവി ഇരന്നുവാങ്ങി

ഹൈദരാബാദിലെ തനിയാവർത്തനമായിരുന്നു ഇന്ത്യൻ ഫീൽഡിങ്ങിൽ കാര്യവട്ടത്തും കണ്ടത്​. ക്യാച്ചുകൾ നിലത്തിടാൻ താരങ്ങൾ ഓരോരുത്തരായി മത്സരിക്കുന്നത് 44,000ത്തോളം വരുന്ന കാണികൾക്ക് നിരാശയോടെ കണ്ടിരിക്കാനേ സാധിച്ചിരുന്നുള്ളൂ. സിമ്മൺസ്​ ആറ്​ റൺസിൽ നിൽക്കു​േമ്പാൾ ഭുവനേശ്വർ കുമാറി​​െൻറ പന്തിൽ മിഡ്​ഒാഫിൽ കൊടുത്ത അനായാസ ക്യാച്ച്​ വാഷിങ്​ടൺ സുന്ദർ നഷ്​ടപ്പെടുത്തി. തൊട്ടടുത്ത പന്തിൽ എവിൻ ലൂയിസിനെ കീപ്പർ ഋഷഭ്​ പന്തും വിട്ടുകളഞ്ഞതോടെ ഗാലറിയിൽ ധോണിക്കും സഞ്ജുവിനുമായി മുറവിളി ഉയർന്നു. ജീവൻ തിരിച്ചുകിട്ടിയ ഓപണർമാർ പിന്നെ തിരിഞ്ഞുനോക്കിയില്ല. പന്തെറിയാൻ എത്തിയവരെയൊക്കെ തല്ലി നട്ടെല്ലൊടിച്ചു.

ഒന്നാം വിക്കറ്റിൽ ഇരുവരും 9.5 ഒാവറിൽ 73 റൺസാണ്​ അടിച്ചുകൂട്ടിയത്​. 35 പന്തിൽ 40 റൺസ്​ നേടിയ ലൂയിസിനെ സുന്ദറി​​െൻറ പന്തിൽ പന്ത് സ്​റ്റംപ്​ ചെയ്​ത്​​ പുറത്താക്കുമ്പോഴേക്കും കാര്യങ്ങൾ സന്ദർശകരുടെ വരുതിയിലെത്തിയിരുന്നു. ലൂയിസ്​ മടങ്ങിയെകിലും ഷിം​റോൺ ഹെറ്റ്​മെയർക്കൊപ്പം അടിച്ചുകളിച്ച സിമ്മൺസ്​ വിൻഡീസിന്​ അനായാസ ജയം സമ്മാനിക്കുകയായിരുന്നു. 14 പന്തിൽ മൂന്ന്​ സിക്​സർ ഉൾപ്പെടെ 23 റൺസ്​ നേടിയ ഹെറ്റ്​മെയ​റെ ബൗണ്ടറിയിൽ മനോഹരമായ ക്യാച്ചിലൂടെ കോഹ്​ലി പുറത്താക്കിയതായിരുന്നു കാര്യവട്ടത്തിന് ഓർമിക്കാൻ ഉണ്ടായിരുന്നത്.​ പന്തുചുരണ്ടൽ വിലക്കിനുശേഷം മടങ്ങിയെത്തിയ നിക്കോളാസ് പൂരാൻ (38) പുറത്താകാതെ നിന്നു.

റിഷഭ് പന്തിൻെറ ബാറ്റിങ്

ബാറ്റൊടിഞ്ഞ് ഇന്ത്യ

കോഹ്​ലിക്കു പകരം മൂന്നാമനായി ഓൾറൗണ്ടർ ശിവം ദുബെയെ ഇറക്കിയുള്ള ഇന്ത്യയുടെ പുതിയ പരീക്ഷണം വിജയംകണ്ടതാണ് ഏക ആശ്വാസം. ആദ്യം പതുക്കെ കളിച്ചുതുടങ്ങിയ ദുബെ പിന്നീട്​ കത്തിക്കയറുകയായിരുന്നു. ത​​െൻറ ശരീരത്തിലുരുമ്മി പ്രകോപിപ്പിച്ച പൊള്ളാർഡി​​െൻറ ആ ഓവറിൽ മൂന്ന് സിക്സി​െൻറ അകമ്പടിയോടെ 26 റൺസാണ് ദുബെ അടിച്ചുകൂട്ടിയത്.

11ാം ഓവറിൽ ഓൾ റൗണ്ടർ ആദ്യ അർധസെഞ്ച്വറി പൂർത്തിയാക്കി. പക്ഷേ, തൊട്ടുപിന്നാലെ ദുബെ (54) മടങ്ങിയതോടെ കാര്യങ്ങൾ ഇന്ത്യയുടെ കൈയിൽനിന്ന് വഴുതി. ദുബെക്കും ​പന്തിന​ും (22 പന്തിൽ 33*) ഒഴികെ മറ്റു​ താരങ്ങൾക്കൊന്നും ഇത്തവണ ശോഭിക്കാനാകാത്തതാണ് കാര്യവട്ടത്തെ റണ്ണൊഴുകുന്ന പിച്ചിൽ ഇന്ത്യ 170 റൺസിന്​ തളയ്​ക്കപ്പെട്ടത്​. രോഹിത്​ ശർമ (15), ലോകേഷ്​ രാഹുൽ (11), ​ കോഹ്​ലി (19), ശ്രേയസ്​ അയ്യർ (10), രവീന്ദ്ര ജദേജ (9), വാഷിങ്​ടൺ സുന്ദർ (പൂജ്യം) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ദീപക്​ ചാഹർ (ഒന്ന്) പുറത്താകാതെ നിന്നു.

സൈലൻസ് പ്ലീസ്

കോഹ്​ലിയുടെ ഹൈദരാബാദിലെ നോട്ട്ബുക്ക് സെലിബ്രേഷൻ വീണ്ടും കാണാൻ സ്​റ്റേഡിയത്തിലെത്തിയവർക്ക് ഗുണപാഠവുമായി കെസറിക് വില്യംസ്. കോഹ്​ലിയെ പുറത്താക്കിയെങ്കിലും ഇത്തവണ അമിതാഹ്ലാദത്തിന് വില്യംസ് മുതിർന്നില്ല. പകരം കോഹ്​ലിയുടെ വിക്കറ്റെടുത്തശേഷം അദ്ദേഹത്തിനായി ജയ് വിളിച്ച ഗാലറിയെ നോക്കി മിണ്ടാതിരിക്കാൻ വില്യംസ് ആവശ്യപ്പെടുകയായിരുന്നു. 19ാമത്തെ ഓവറിൽ ജദേജയെ ക്ലീൻ ബൗൾഡാക്കിയശേഷവും വില്യംസ​​െൻറ പ്രതികരണം ഇങ്ങനെയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20malayalam newssports newsCricket Newsindi-west indies T20
News Summary - india vs west indies T20 -sports news
Next Story