Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപിങ്ക്​ ടെസ്​റ്റ്​​:...

പിങ്ക്​ ടെസ്​റ്റ്​​: കളിയുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്​ച പാടില്ലെന്ന്​ സചിൻ

text_fields
bookmark_border
sachin-tendulkar-260919.jpg
cancel

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റിന്​ ഇന്ത്യയിറങ്ങു​േമ്പാൾ പുതു ചരി ത്രമാണ്​ ടീമിനെ കാത്തിരിക്കുന്നത്​. ഇന്ത്യയുടെ ആദ്യ പകൽ-രാത്രി ടെസ്​റ്റ്​ മൽസരത്തിനാവും നാളെ ഈഡൻ ഗാർഡൻസ്​ വേ ദിയാവുക. പിങ്ക്​ പന്ത്​ ഉപയോഗിച്ചാണ്​ നാളെ മൽസരം നടക്കുന്നതെന്നതും മറ്റൊരു പ്രത്യേകതയാണ്​. ഇന്ത്യൻ ടെസ്​റ് റ്​ ക്രിക്കറ്റിൽ പുതു പരീക്ഷണങ്ങൾക്ക്​ തുടക്കം കുറിക്കു​േമ്പാൾ ഇക്കാര്യത്തിൽ അ​ഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ മാസ്​റ്റർ ബ്ലാസ്​റ്റർ സചിൻ തെൻഡുൽക്കർ.

ടെസ്​റ്റിലെ പുതു പരീക്ഷണങ്ങൾ കൂടുതൽ കാണികളെ മൈതാനങ്ങളിലേക്ക്​ എത്തിക്കുമെന്ന്​ സചിൻ പറഞ്ഞു. പക്ഷേ പരീക്ഷണത്തെ കുറിച്ച്​ കൂടുതൽ അഭിപ്രായം പറയണമെങ്കിൽ ക്രിക്കറ്റി​​െൻറ ഗുണനിലവാരത്തിൽ എത്രത്തോളം വിട്ടുവീഴ്​ച ചെയ്​താണ്​ പരിഷ്​കാരങ്ങൾ നടപ്പിലാക്കിയതെന്ന്​ പരിശോധിക്കണം. ഡേ-നൈറ്റ്​ ടെസ്​റ്റിൽ മൽസരം പുരോഗമിക്കുംതോറും പന്തിന്​ കൂടുതൽ നനവ്​ അനുഭവപ്പെടുകയാണെങ്കിൽ അത്​ ചിലപ്പോൾ മൽസരത്തെ സ്വാധീനിച്ചേക്കാമെന്നും സചിൻ പറഞ്ഞു. ഇന്ത്യയുടെ മൂന്ന്​ ​പേസർമാരും കൃത്യമായ ലൈനിലും ലെങ്​തിലുമാണ്​ പന്തെറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെ​സ്​​റ്റി​നെ ജ​ന​കീ​യ​മാ​ക്കാ​ൻ ഐ.​സി.​സി അ​വ​ത​രി​പ്പി​ച്ച പ​ക​ൽ-​രാ​ത്രി ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തെ​ ലോ​ക​ത്തെ പ്ര​മു​ഖ ടീ​മു​ക​ളെ​ല്ലാം ഏ​റ്റെ​ടു​ത്ത​പ്പോ​ൾ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി മു​ഖം​തി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. സൗ​ര​വ്​ ഗാം​ഗു​ലി ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റാ​യി സ്​​ഥാ​ന​മേ​റ്റ​തോ​ടെ ആ ​പ​രീ​ക്ഷ​ണ​ത്തി​ലേ​ക്കും ഇ​ന്ത്യ പാ​ഡ്​​കെ​ട്ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​തി​രാ​ളി​ക​ളാ​യ ബം​ഗ്ലാ​ദേ​ശും പി​ങ്കി​ൽ പു​തു​മു​ഖ​മാ​ണ്. 2015ൽ ​അ​ഡ്​​ലെ​യ്​​ഡി​ൽ ന​ട​ന്ന ആ​സ്​​ട്രേ​ലി​യ-​ന്യൂ​സി​ല​ൻ​ഡ്​ മ​ത്സ​ര​മാ​ണ്​ ച​രി​ത്ര​ത്തി​ലെ ആ​ദ്യ പി​ങ്ക്​ ​െട​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarmalayalam newssports newspink test
News Summary - India pink test-Sports news
Next Story