കിവീസിനെതിരെ ഇനി ടെസ്​റ്റ്​ സന്നാഹം

  • ഇ​ന്ത്യ x ന്യൂ​സി​ല​ൻ​ഡ്​ ഇ​ല​വ​ൻ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച​ തു​ട​ക്കം

07:42 AM
14/02/2020
india-vs-new-zealand

ഹാ​മി​ൽ​ട്ട​ൺ: ട്വ​ൻ​റി20, ഏ​ക​ദി​ന പ​ര​മ്പ​ര​ക​ൾ​ക്കു​ശേ​ഷം ടീം ​ഇ​ന്ത്യ​യു​ടെ  ശ്ര​ദ്ധ വീ​ണ്ടും ലോ​ക ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്​ തി​രി​യു​ക​യാ​ണ്. ര​ണ്ട്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്ക്​ മു​ന്നോ​ടി​യാ​യി ന്യൂ​സി​ല​ൻ​ഡ്​ ഇ​ല​വ​നെ​തി​രാ​യ ത്രി​ദി​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ന്​ വി​രാ​ട്​ കോ​ഹ്​​ലി​യും കൂ​ട്ട​രും ഇ​ന്നി​റ​ങ്ങും. 

ഓ​പ​ണി​ങ്​ ജോ​ഡി​യു​ടെ കാ​ര്യ​ത്തി​ലും ടീ​മി​ലെ ഓ​ൾ​റൗ​ണ്ട​റു​ടെ സ്​​ഥാ​നം സം​ബ​ന്ധി​ച്ചും ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ പൃ​ഥ്വി ഷാ​യും കി​വീ​സ്​ എ ​ടീ​മി​നെ​തി​രെ ഇ​ര​ട്ട ശ​ത​കം നേ​ടി മി​ക​ച്ച ഫോ​മി​ൽ നി​ൽ​ക്കു​ന്ന ശു​ഭ്​​മാ​ൻ ഗി​ല്ലു​മാ​ണ് രോ​ഹി​ത്​ ശ​ർ​മ​യു​ടെ അ​ഭാ​വ​ത്തി​ൽ ഒ​ഴി​വു​വ​ന്ന ഓ​പ​ണ​റു​ടെ റോ​ളി​നാ​യി​ നേ​ർ​ക്കു​നേ​ർ പോ​രാ​ടു​ന്ന​ത്. 

ആ​ദ്യ ടെ​സ്​​റ്റി​ൽ മ​ധ്യ​നി​ര​യി​ൽ ബാ​റ്റി​ങ്ങി​നി​റ​ങ്ങി 83ഉം ​പു​റ​ത്താ​കാ​തെ 204 റ​ൺ​സും ര​ണ്ടാം ടെ​സ്​​റ്റി​ൽ ഓ​പ​ണ​റാ​യി ഇ​റ​ങ്ങി സെ​ഞ്ച്വ​റി​യും നേ​ടി​യ ഗി​ല്ലി​ന്​ അ​ര​ങ്ങേ​റ്റ​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​പി​ന്ന​ർ ഹ​ർ​ഭ​ജ​ൻ സി​ങ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 16 മാ​സ​ത്തി​നു​ശേ​ഷം ടെ​സ്​​റ്റ്​ സ്​​ക്വാ​ഡി​ൽ ഇ​ടം ക​ണ്ടെ​ത്തി​യ ഷാ​യും പ്ര​തീ​ക്ഷ​യി​ലാ​ണ്.

ര​വീ​ന്ദ്ര ജ​ദേ​ജ​യും ആ​ർ. അ​ശ്വി​നു​മാ​ണ്​ സ്​​പി​ന്ന​റു​ടെ സ്​​ഥാ​ന​ത്ത്​ ഇ​ടം​പി​ടി​ക്കാ​ൻ കാ​ത്തി​രി​ക്ക​ു​ന്ന​ത്. സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ ഇ​ഷ്​ സോ​ധി, ജി​മ്മി നീ​ഷാം, വി​ക്ക​റ്റ്​ കീ​പ്പ​ർ ടിം ​സീ​ഫെ​ർ​ട്ട്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ഇ​ല​വ​ൻ. ഈ ​മാ​സം 21നാ​ണ്​ ആ​ദ്യ ടെ​സ്​​റ്റ്​ ആ​രം​ഭി​ക്കു​ന്ന​ത്. 

Loading...
COMMENTS