വി​ക്ക​റ്റി​നു​ പി​ന്നി​ൽ ധോ​ണി​യെ​പ്പോ​ലൊ​രു ബു​ദ്ധി​കേ​ന്ദ്ര​മു​ള്ള​താ​ണ്​ ഭാ​ഗ്യം -വി​രാ​ട്​ കോ​ഹ്​​ലി

23:32 PM
19/04/2019
kohli dhoni

ബം​ഗ​ളൂ​രു: ‘‘വി​ക്ക​റ്റി​നു പി​ന്നി​ൽ ധോ​ണി​യു​ണ്ടെ​ങ്കി​ൽ പി​ന്നെ പേ​ടി​ക്കാ​നി​ല്ല. ക​ളി​യെ ഇ​ത്ര​യേ​റെ സൂ​ക്ഷ്​​മ​മാ​യി അ​റി​യു​ന്ന മ​റ്റൊ​രാ​ളി​ല്ല. ആ​ദ്യ പ​ന്ത്​ മു​ത​ൽ 300ാം പ​ന്ത്​ വ​രെ ധോ​ണി​യു​ടെ മ​ന​സ്സി​ലു​ണ്ടാ​വും. വി​ക്ക​റ്റി​നു​ പി​ന്നി​ൽ ധോ​ണി​യെ​പ്പോ​ലൊ​രു ബു​ദ്ധി​കേ​ന്ദ്ര​മു​ള്ള​താ​ണ്​ ഭാ​ഗ്യം’’ -വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ എം.​എ​സ്. ധോ​ണി​യെ കു​റി​ച്ച്​ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. 

ധോ​ണി​യു​ടെ പ​രി​ച​യ​സ​മ്പ​ത്തും പ്ര​തി​ഭ​യും ദീ​ർ​ഘ​കാ​ലം വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ റോ​ളി​ലെ പ്ര​ക​ട​ന​വു​മെ​ല്ലാം ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ്​ ദൗ​ത്യ​ത്തി​ന്​ മു​ത​ൽ​ക്കൂ​ട്ടാ​ണ്. ലോ​ക​ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും മി​ക​ച്ച ഫി​നി​ഷ​റാ​യ​ ​അ​ദ്ദേ​ഹം ക്രീ​സി​ലു​ണ്ടെ​ങ്കി​ൽ എ​ത്ര വ​ലി​യ ല​ക്ഷ്യ​വും താ​ണ്ടാ​നാ​വും ​-മു​ൻ നാ​യ​ക​നെ കു​റി​ച്ച്​ കോ​ഹ്​​ലി വാ​ചാ​ല​നാ​വു​ന്നു.

ധോ​ണി നി​റം​മ​ങ്ങു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും കോ​ഹ്​​ലി ചു​ട്ട മ​റു​പ​ടി ന​ൽ​കി. ഒ​രു​വ​ർ​ഷം മു​മ്പ്​ ധോ​ണി​യെ കു​റ്റ​പ്പെ​ടു​ത്തി​യ​വ​ർ​ത​ന്നെ ഇ​പ്പോ​ൾ അ​ദ്ദേ​ഹം ലോ​ക​ക​പ്പ്​ ടീ​മി​​െൻറ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്ന്​ തി​രു​ത്തു​ന്നു. ലോ​ക​ക​പ്പ്​ ടീ​മി​ൽ നാ​ലാം ന​മ്പ​റി​ൽ ആ​ര്​ ബാ​റ്റ്​ ചെ​യ്യു​മെ​ന്ന​തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യാ​യി​ല്ലെ​ന്ന്​ ക്യാ​പ്​​റ്റ​ൻ പ​റ​ഞ്ഞു. 

ദേ​ശീ​യ ടീ​മി​ലെ​ത്തി​യ​പ്പോ​ൾ ത​നി​ക്ക്​ ഏ​റെ പി​ന്തു​ണ ന​ൽ​കി​യ നാ​യ​ക​നാ​യി​രു​ന്നു ധോ​ണി. അ​ന്ന്​ ഏ​താ​നും മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം അ​​ദ്ദേ​ഹ​ത്തി​ന്​ മ​റ്റാ​രെ​യെ​ങ്കി​ലും പ​രീ​ക്ഷി​ക്കാ​മാ​യി​രു​ന്നു. പ​ക്ഷേ, എ​ന്നി​ൽ ത​ന്നെ അ​ദ്ദേ​ഹം വി​ശ്വാ​സ​മ​ർ​പ്പി​ച്ചു. അ​വ​സ​രം മു​ത​ലാ​ക്കാ​നാ​യ​താ​ണ്​ എ​നി​ക്ക്​ ക​രു​ത്താ​യ​ത്. ആ ​പി​ന്തു​ണ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല -കോ​ഹ്​​ലി പ​റ​ഞ്ഞു. 

ഏ​ക​ദി​ന ലോ​ക​ക​പ്പ്​ ടീം ​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു​ കോ​ഹ്​​ലി​യു​ടെ വാ​ക്കു​ക​ൾ. മേ​യ്​ 30 മു​ത​ൽ ഇം​ഗ്ല​ണ്ടി​ലാ​ണ്​ ലോ​ക​ക​പ്പ്.

Loading...
COMMENTS