Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോ​വി​ഡ്​ സ്​​പെ​ഷ​ൽ...

കോ​വി​ഡ്​ സ്​​പെ​ഷ​ൽ ഇ​ള​വു​ക​ൾ ക്രി​ക്ക​റ്റി​ലും അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ഇം​ഗ്ല​ണ്ട്​

text_fields
bookmark_border
കോ​വി​ഡ്​ സ്​​പെ​ഷ​ൽ ഇ​ള​വു​ക​ൾ ക്രി​ക്ക​റ്റി​ലും അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ഇം​ഗ്ല​ണ്ട്​
cancel

ല​ണ്ട​ൻ: ഫു​ട്​​ബാ​ളി​ലേ​തി​നു സ​മാ​ന​മാ​യി ക​ളി​നി​യ​മ​ങ്ങ​ളി​ലെ കോ​വി​ഡ്​ സ്​​പെ​ഷ​ൽ ഇ​ള​വു​ക​ൾ ക്രി​ക്ക​റ്റി​ലും അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ഇം​ഗ്ല​ണ്ടി​​െൻറ ആ​വ​ശ്യം. വ​രാ​നി​രി​ക്കു​ന്ന ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക​ളി​ൽ ഇ​ത്​ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ.​സി.​ബി രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലി​നെ (ഐ.​സി.​സി) സ​മീ​പി​ച്ചു. ​പാ​കി​സ്​​താ​നും വെ​സ്​​റ്റി​ൻ​ഡീ​സി​നു​മെ​തി​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക​ളി​ൽ സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​ണ്​ ഇം​ഗ്ല​ണ്ട്​ ഇ​ള​വ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

നി​ല​വി​ൽ ക​ൺ​ക​ഷ​ൻ സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​ൻ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ക്കു​ന്ന​ത്. ക​ളി​ക്കി​ടെ കൂ​ട്ടി​യി​ടി​യി​ലോ മ​റ്റോ പ​രി​ക്കേ​റ്റാ​ൽ മാ​ത്രം അ​തേ പൊ​സി​ഷ​നി​ൽ മ​റ്റൊ​രു താ​ര​ത്തെ ഇ​റ​ക്കാ​ൻ അ​നു​വ​ദി​ക്കും. എ​ന്നാ​ൽ, മ​റ്റ്​ പ​രി​ക്കു​ക​ളോ അ​സു​ഖ​മോ സം​ഭ​വി​ച്ചാ​ൽ പ​ക​ര​ക്കാ​ര​ന്​ ഫീ​ൽ​ഡ്​ ചെ​യ്യാ​ൻ മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​ൽ ഇ​ള​വു​വേ​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. ക​ളി​ക്കി​ടെ ആ​ർ​ക്കെ​ങ്കി​ലും അ​സ്വ​സ്​​ഥ​ത​ക​ളു​ണ്ടാ​യാ​ൽ സ​ബ്​ ആ​യി ഇ​റ​ങ്ങു​ന്ന​യാ​ൾ​ക്ക്​ ബാ​റ്റി​നും ബൗ​ളി​നും അ​വ​സ​രം ന​ൽ​കു​ന്ന രീ​തി​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി പ​രി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന്​ ഇ.​സി.​ബി ആ​വ​ശ്യ​പ്പെ​ടു​ന്നു.

പാ​കി​സ്​​താ​നും വി​ൻ​ഡീ​സി​നു​മെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്​ ഇം​ഗ്ലീ​ഷ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്. 55 ക​ളി​ക്കാ​രോ​ട്​ പ​രി​ശീ​ല​നത്തിനിറങ്ങാൻ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​​പ്പെ​ട്ടി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscricket newsengland news
News Summary - Home / Cricket / Coronavirus substitute for England Tests? ECB, ICC in talks Coronavirus substitute for England Tests? ECB, ICC in talks
Next Story