Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇനി പുതിയ ക്രിക്കറ്റ്:...

ഇനി പുതിയ ക്രിക്കറ്റ്: ഇം​ഗ്ല​ണ്ട്​ x വെ​സ്​​റ്റി​ൻ​ഡീ​സ്​ ഒ​ന്നാം ടെ​സ്​​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
cricket-101019.jpg
cancel

ല​ണ്ട​ൻ: ​പു​തി​യ ശീ​ല​ങ്ങ​ളും പു​തി​യ കാ​ഴ്​​ച​ക​ളു​മാ​യി ക്രി​ക്ക​റ്റ്​ ക്രീ​സ്​ ഉ​ണ​രു​ന്നു. കോ​വി​ഡ്​ ​തീ​ർ​ത്ത നാ​ലു​മാ​സ​ത്തോ​ളം നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ക്രി​ക്ക​റ്റ്​​ മൈ​താ​ന​ത്ത്​ ഇ​ന്ന്​ ടോ​സ്​ വീ​ഴും. സ​താം​പ്​​ട​നി​ലെ റോ​സ്​​ബൗ​ളി​ൽ ഇം​ഗ്ല​ണ്ടും വി​ൻ​ഡീ​സും ത​മ്മി​ലെ ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തോ​ടെ​യാ​ണ്​ ക്രി​ക്ക​റ്റി​​െൻറ തി​രി​ച്ചു​വ​ര​വ്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും ​ആ​രോ​ഗ്യ പ്രോ​​​ട്ടോ​കോ​ൾ പാ​ലി​ച്ചു​മാ​ണ്​ ക​ളി. ഒ​രു മാ​സം മു​മ്പ്​ ത​ന്നെ ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ വി​ൻ​ഡീ​സ്​ ടീം ​ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്, പ​രി​ശീ​ല​ന​വും സ​ന്നാ​ഹ മ​ത്സ​ര​വും ക​ളി​ച്ചാ​ണ്​ ടെ​സ്​​റ്റി​നി​റ​ങ്ങു​ന്ന​ത്.

സ​മ്പൂ​ർ​ണ കോ​വി​ഡ്​ മു​ക്​​ത പ​രി​സ്​​ഥി​തി​യി​ലാ​ണ്​ ടൂ​ർ​ണ​മ​െൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ന്തി​ൽ ഉ​മി​നീ​ർ പു​ര​ട്ടു​ന്ന​ത്​ മു​ത​ൽ ക​ളി​ക്കാ​ർ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​നും ‘ഹൈ ​ഫൈ​വ്​’ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ല​ക്കു​ണ്ട്. 117 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്​ ഇം​ഗ്ല​ണ്ട്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​നെ ഐ.​സി.​സി അ​ഭി​ന​ന്ദി​ച്ചു. ജോ ​റൂ​ട്ടി​​െൻറ അ​ഭാ​വ​ത്തി​ൽ ബെ​ൻ സ്​​റ്റോ​ക്​​സാ​ണ്​ ഇം​ഗ്ല​ണ്ട്​ ക്യാ​പ്​​റ്റ​ൻ. വി​ൻ​ഡീ​സി​നെ ജാ​സ​ൻ ഹോ​ൾ​ഡ​റും ന​യി​ക്കും. 2017നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ വി​ൻ​ഡീ​സ്​ ഇം​ഗ്ല​ണ്ട്​ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. പ​ര​മ്പ​ര​യി​ൽ ഹോ​ൾ​ഡ​റു​ടെ ടീം 2-1​ന്​ തോ​റ്റു. 


ടീം ​ഇം​ഗ്ല​ണ്ട്​: ബെ​ൻ സ്​​റ്റോ​ക്​​സ്​ (ക്യാ​പ്​​റ്റ​ൻ), ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​ൻ, ജൊ​ഫ്ര ആ​ർ​ച്ച​ർ, ഡൊ​മി​നി​ക്​ ബെ​സ്, സ്​​റ്റു​വ​ർ​ട്​ ബ്രോ​ഡ്, റോ​റി ബേ​ൺ​സ്, ജോ​സ്​ ബ​ട്​​ല​ർ, സാ​ക്​ ക്രോ​ളി, ജോ ​ഡെ​ൻ​ലി, ഒ​ലി പോ​പ്, ഡോം ​സി​ബ്​​ലി, ക്രി​സ്​ വോ​ക്​​സ്, മാ​ർ​ക്​ വു​ഡ്.
ടീം ​വി​ൻ​ഡീ​സ്​: ജാ​സ​ൺ ഹോ​ൾ​ഡ​ർ (ക്യാ​പ്​​റ്റ​ൻ), ജെ​ർ​മ​ൻ ബ്ലാ​ക്​​വു​ഡ്, ബോ​ണ​ർ, ​ബ്രാ​ത്​​വെ​യ്​​റ്റ്, ഷ​മ​ർ ബ്രൂ​ക്​​സ്, ജോ​ൺ കാം​ബെ​ൽ, റോ​സ്​​റ്റ​ൻ ചേ​സ്, റ​ഹിം കോ​ൺ​വാ​ൾ, ഡോ​റി​ച്, ​ഷാ​ന​ൺ ഗ​ബ്രി​യേ​ൽ, ചെ​മ​ർ ഹോ​ൾ​ഡ​ർ, ഷാ​യ്​ ഹോ​പ്, അ​ൽ​സാ​റി ജോ​സ​ഫ്, റേ​യ്​​മ​ൺ റി​ഫ​ർ, കെ​മ​ർ റോ​ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandWest IndiesCricket News
News Summary - england, west indies first test cricket match
Next Story