Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅടച്ചിട്ട...

അടച്ചിട്ട സ്​റ്റേഡിയത്തിൽ െഎ.പി.എൽ നടത്താനൊരുങ്ങി ബി.സി.സി​.​െഎ

text_fields
bookmark_border
അടച്ചിട്ട സ്​റ്റേഡിയത്തിൽ െഎ.പി.എൽ നടത്താനൊരുങ്ങി ബി.സി.സി​.​െഎ
cancel

മുംബൈ: കോവിഡ്​ വ്യാപനം മൂലം നിർത്തിവെച്ച ഇൗ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ്​ അടച്ചിട്ട സ്​റ്റേഡിയത്തിൽ നടത്താൻ ധാരണയായതായി റിപ്പോർട്ട്​. മത്സരങ്ങൾ അടച്ചിട്ട സ്​റ്റേഡിയങ്ങളിൽ നടത്താൻ തയാറാണെന്നും സീസൺ ഉപേക്ഷിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും​ സംസ്​ഥാന അസോസിയേഷനുകൾക്ക്​ അയച്ച കത്തിൽ ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​ അധ്യക്ഷൻ സൗരവ്​ ഗാംഗുലി വ്യക്​തമാക്കി. 

മാർച്ച്​ 29ന്​ തുടങ്ങാനിരുന്ന ​െഎ.പി.എൽ കോവിഡ്​ വ്യാപനം മൂലം അനിശ്ചിത കാലത്തേക്ക്​ നീട്ടുകയായിരുന്നു. ട്വൻറി20 ലോകകപ്പ്​​ മാറ്റിവെക്കാൻ രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ തീരുമാനിച്ചാൽ ഒക്​ടോബർ- നവംബർ മാസങ്ങളിൽ ടൂർണമ​​െൻറ്​ നടത്താനാണ്​ ബി.സി.സി​.െഎ നീക്കം. 

രാജ്യത്ത്​ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കഴിഞ്ഞ രണ്ടുമാസങ്ങളായി സ്​തംഭനാവസ്​ഥയിലാണെന്നും രണ്ട്​ മാസത്തിനകം പരിശീലനങ്ങളും ക്രിക്കറ്റ്​ മത്സരങ്ങളും പഴയ രീതിയിലാകുമെന്നും കത്തിലൂടെ ഗാംഗുലി ശുഭാപ്​തി വിശ്വാസം പ്രകടിപ്പിച്ചു. 

ക്രിക്കറ്റ്​ പുനരാരംഭിക്കുന്ന വേളയിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളടങ്ങുന്ന സ്​റ്റാൻഡേഡ്​ ഒാപറേഷൻ പ്രൊസീജ്യർ (എസ്​.ഒ.പി) ബി.സി.സി.​െഎ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്​ സംസ്​ഥാന അസോസിയേഷനുകൾക്ക്​ ഏറെ ഉപകാരപ്രദമായിരിക്കുമെന്നും ഗാംഗുലി കത്തിൽ പറയുന്നു. ലോക്​ഡൗൺ കാലത്ത്​ ബോർഡുമായി ബന്ധപ്പെട്ട എല്ലാ ആളുകളുടെയും കുടിശ്ശിക കൊടുത്തു തീർക്കാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്​തമാക്കി. 

ആവശ്യമെങ്കിൽ വിദേശത്തേക്ക്​ മാറ്റും-
–ബ്രിജേഷ്​ പ​ട്ടേൽ

മും​ബൈ: ഐ.​പി.​എ​ൽ സെ​പ്​​റ്റം​ബ​ർ- ഒ​ക്​​ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്നേ​ക്കു​മെ​ന്ന്​ ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ്​ പ​​ട്ടേ​ൽ. ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ട്വ​ൻ​റി 20 ലോ​ക​ക​പ്പ്​ സം​ബ​ന്ധി​ച്ച്​ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ശേ​ഷ​മേ ഐ.പി.എൽ മ​ത്സ​ര ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ക്കൂ​. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ൽ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യേ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​തും പ​രി​ഗ​ണി​ക്കും. ആ​ദ്യ പാ​ദം വി​ദേ​ശ​ത്തും ര​ണ്ടാം പാ​ദം ഇ​ന്ത്യ​യി​ലു​മാ​യി ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ ക​ളി​ക്കാ​രു​ടെ ക്വാ​റ​ൻ​റീ​ൻ പ്ര​ശ്​​ന​മാ​കു​മോ അ​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കേ​ണ്ടി വ​രും. സെ​പ്​​റ്റം​ബ​റി​ൽ ഇ​ന്ത്യ​യി​ൽ മ​ഴ​​ക്കാ​ല​മാ​ണെ​ന്ന​തും ക​ണ​ക്കി​​ലെ​​ടു​ക്കണം. ഇ​ന്ത്യ​യി​ലോ വി​േ​ദ​ശ​ത്തോ ആ​ണെ​ങ്കി​ലും ര​ണ്ടോ മൂ​ന്നോ വേ​ദി​ക​ളി​ൽ കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കി​ല്ല. എ​വി​ടെ ന​ട​ന്നാ​ലും കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്നും പ​​ട്ടേ​ൽ പ​റ​ഞ്ഞു. 

‘ആവ​ശ്യം പൂർണ െഎ.പി.എൽ’
കൊ​ൽ​ക്ക​ത്ത: ഐ.​പി.​എ​ൽ വെ​ട്ടി​ച്ചു​രു​ക്കുന്നതിനെ ടീ​മു​ക​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പൂ​ർ​ണ​മാ​യി ന​ട​ത്ത​ണ​മെ​ന്നും കൊ​ൽ​ക്ക​ത്ത ​ൈന​റ്റ്​ റൈ​ഡേ​ഴ്​​സ്​ സി.​ഇ.​ഒ വെ​ങ്കി മൈ​സൂ​ർ. ഐ.​പി.​എ​ല്ലി​​െൻറ ജ​ന​പ്രീ​തി​യി​ലും ഗു​ണ​മേ​ന്മ​യി​ലും ഒ​ത്തു​തീ​ർ​പ്പി​ന്​ ത​യാ​റ​ല്ല. വി​ദേ​ശ ക​ളി​ക്കാ​ർ അ​ട​ക്കം പ​​ങ്കെ​ടു​ക്കു​ന്ന, ക​ളി​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ക്കാ​ത്ത ഐ.​പി.​എ​ൽ ആ​ണ്​ ന​ട​ത്തേ​ണ്ട​ത്​.  ബി.​സി.​സി.​ഐ മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ക്ല​ബു​ക​ൾ ഇ​ന്ത്യ​ൻ ക​ളി​ക്കാ​രെ വെ​ച്ച്​ മാ​ത്രം ഐ.​പി.​എ​ൽ ന​ട​ത്താ​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. ആ ​ക്ല​ബു​ക​ളു​മാ​യി സം​സാ​രി​ച്ച​​പ്പോ​ൾ തെ​റ്റാ​യി ഉ​ദ്ധ​രി​ച്ച​താ​െ​ണ​ന്നും വി​ദേ​ശ ക​ളി​ക്കാ​ർ അ​നി​വാ​ര്യ​മാ​​ണെ​ന്നു​മാ​ണ്​ അ​ഭി​പ്രാ​യ​പ്പെ​ട്ട​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIiccsourav gangulysports newsIPL 2020closed door matchworldT20
News Summary - BCCI To Stage IPL 2020 Matches Behind Closed Doors- sports
Next Story