Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅന്തര്‍ ജില്ലാ...

അന്തര്‍ ജില്ലാ ക്രിക്കറ്റ് വയനാടിന് ജയം

text_fields
bookmark_border
അന്തര്‍ ജില്ലാ ക്രിക്കറ്റ് വയനാടിന് ജയം
cancel


പെരിന്തല്‍മണ്ണ: അണ്ടര്‍ 19 ജില്ലാ ക്രിക്കറ്റില്‍ കോഴിക്കോടിനെതിരെ വയനാടിന് 45 റണ്‍സ് ജയം. 38 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ട് 102 റണ്‍സില്‍ ഇന്നിങ്സ് പുനരാരംഭിച്ച കോഴിക്കോടിന് റണ്‍സൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച വയനാട് 23.4 ഓവറില്‍ 66 റണ്‍സിന് എല്ലാവരും പുറത്തായി. കോഴിക്കോടിന് വേണ്ടി ശ്യാംജിത് മോഹന്‍ 7.3 ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റും രാഹുല്‍ദാസ് പത്ത് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും നേടി. വിജയലക്ഷ്യമായ 110 റണ്‍സ് മുന്നില്‍കണ്ട് ഇറങ്ങിയ കോഴിക്കോടിന് 23.3 ഓവറില്‍ 64 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. വയനാടിന്‍െറ മുഹമ്മദ് സിനാന്‍ 10 ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. 10ന് മലപ്പുറം വയനാടിനെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket News
Next Story