Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏഷ്യൻ ക്ലബ്​ വോളിബാൾ...

ഏഷ്യൻ ക്ലബ്​ വോളിബാൾ ചാമ്പ്യൻഷിപ് ചെ​ന്നൈ സെ​മി​യി​ൽ പൊ​രു​തി​ത്തോ​റ്റു

text_fields
bookmark_border
ഏഷ്യൻ ക്ലബ്​ വോളിബാൾ ചാമ്പ്യൻഷിപ് ചെ​ന്നൈ സെ​മി​യി​ൽ പൊ​രു​തി​ത്തോ​റ്റു
cancel
camera_alt??????? ?????????????????????????? ??????????? ?????????? ????????????? ??????????

താ​യ്​​പേ​യി സി​റ്റി: ഏ​ഷ്യ​ൻ ക്ല​ബ്​ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​തു​ച​രി​ത്രം കു​റി​ച്ച്​ സെ​മി ഫൈ​ന​ലി​ൽ ക​ട​ന്ന ഇ​ന്ത്യ​ൻ ക്ല​ബ്​ ചെ​ന്നൈ സ്​​പാ​ർ​ട്ട​ൻ​സി​ന്​ ഒ​ടു​വി​ൽ തോ​ൽ​വി. സെ​മി​യി​ലെ വാ​ശി​യേ ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന്​ സെ​റ്റു​ക​ൾ​ക്ക്​ ഇ​റാ​ൻ ക്ല​ബാ​യ ഷ​ഹ​ർ​ദാ​രി വ​റാ​മി​​നാ​ണ്​ ചെ​​ന്നൈ​യെ കീ​ഴ​ട​ക്കി​യ​ത്. സ്​​കോ​ർ: 25-23, 25- 22, 22-25, 27-25. ഖ​ത്ത​ർ ക്ല​ബ്​ അ​ൽ​റ​യ്യാ​നെ അ​ഞ്ച്​ സെ​റ്റ്​ മ​ത്സ​ര​ത്തി​ൽ (19-25, 25-19, 25-23, 19-25, 15-9) തോ​ൽ​പി​ച്ച ജ​പ്പാ​ൻ ക്ല​ബ്​ പാ​ന​സോ​ണി​ക്​ പ​ന്തേ​ഴ്​​സാ​ണ്​ ഫൈ​ന​ലി​ൽ ഷ​ഹ​ർ​ദാ​രി വ​റാ​മി​​​െൻറ എ​തി​രാ​ളി​ക​ൾ. മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള പോ​രാ​ട്ട​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30ന്​ ​ചെ​ന്നൈ സ്​​​പാ​ർ​ട്ട​ൻ​സ്​ അ​ൽ​റ​യ്യാ​നെ നേ​രി​ടും.

ക​രു​ത്തു​റ്റ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്​​ച​വെ​ച്ചാ​ണ്​ ചെ​ന്നൈ കീ​ഴ​ട​ങ്ങി​യ​ത്. എ​ല്ലാ സെ​റ്റി​ലും കൈ​മെ​യ്​ മ​റ​ന്ന്​ പൊ​രു​തി​യ ചെ​ന്നൈ​ക്ക്​ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ലെ പി​ഴ​വു​ക​ളാ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ എ​തി​രാ​ളി​ക​ൾ​ക്കൊ​പ്പം പി​ടി​ച്ച ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന്​ പ​ക്ഷേ പി​ഴ​വു​ക​ളി​ലു​ണ്ടാ​യ ‘മു​ൻ​തൂ​ക്കം’ വി​ന​യാ​യി. ഷ​ഹ​ർ​ദാ​രി വ​റാ​മി​​​ൻ ഏ​ഴ്​ പി​ഴ​വു​ക​ൾ മാ​ത്രം വ​രു​ത്തി​യ​പ്പോ​ൾ ചെ​ന്നൈ സ്​​പാ​ർ​ട്ട​ൻ​സി​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ 13 പി​ഴ​വു​ക​ളു​ണ്ടാ​യി. ആ​ദ്യ ര​ണ്ട്​ സെ​റ്റു​ക​ളി​ലും ഒ​പ്പ​ത്തി​നൊ​പ്പം പി​ടി​ച്ചെ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മു​ൻ​തൂ​ക്കം ന​ഷ്​​ട​മാ​യ ​ചൈ​ന്നെ മൂ​ന്നാം സെ​റ്റി​ൽ ത​ക​ർ​പ്പ​ൻ ക​ളി​യി​ലൂ​ടെ തി​രി​ച്ചെ​ത്തി. നാ​ലാം സെ​റ്റി​ൽ പി​റ​കി​ലാ​യ​ശേ​ഷം ഉ​ജ്ജ്വ​ല ക​ളി​യു​മാ​യി തി​രി​ച്ചെ​ത്തി​യ ​സ്​​പാ​ർ​ട്ട​ൻ​സ്​ നാ​ല്​ മാ​ച്ച്​ പോ​യ​ൻ​റു​ക​ൾ അ​തി​ജീ​വി​ച്ച്​ മ​ത്സ​രം അ​ഞ്ചാം സെ​റ്റി​ലേ​ക്ക്​ നീ​ട്ടു​മെ​ന്ന്​ തോ​ന്നി​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ 27-25ന്​ ​അ​ടി​യ​റ​വ്​ പ​റ​ഞ്ഞു.

ചെ​ന്നൈ നി​ര​യി​ൽ എ. ​കാ​ർ​ത്തി​കും അ​ശ്വ​ൽ റാ​യി​യും മി​ന്നി​ത്തി​ള​ങ്ങി​യ​പ്പോ​ൾ ജെ​റോം വി​നീ​തും സെ​റ്റ​ർ ഉ​ക്ര​പാ​ണ്ഡ്യ​നും ലി​ബ​റോ ര​തീ​ഷും നി​റം​മ​ങ്ങി​യ​ത്​ തി​രി​ച്ച​ടി​യാ​യി. ആ​ക്ര​മ​ണ കു​ന്ത​മു​ന അ​ജി​ത്​ ലാ​ലി​നെ അ​വ​സാ​ന​ഘ​ട്ട​ങ്ങ​ളി​ൽ ടീം ​ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചു​മി​ല്ല. നാ​ലാം സെ​റ്റി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ലൊ​ന്നും അ​ജി​ത്​ കോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyballsports news
News Summary - Asian Club Volleyball - Sports news
Next Story