Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർധ സെഞ്ച്വറിയടിച്ച് തിലക് വർമ; ലാസ്റ്റ് ഓവർ ത്രില്ലറിൽ കിവീസിനെതിരെ ഇന്ത്യയ്ക്ക് വിജയം

text_fields
bookmark_border
അർധ സെഞ്ച്വറിയടിച്ച് തിലക് വർമ; ലാസ്റ്റ് ഓവർ ത്രില്ലറിൽ കിവീസിനെതിരെ ഇന്ത്യയ്ക്ക് വിജയം
cancel

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ട്വന്റി20യിൽ വിജയം സ്വന്തമാക്കി ഇന്ത്യ. കിവീസ് ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം ഒരു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ തിലക് വർമ്മ, നമൻ ധിർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യൻ സംഘത്തിന് വിജയം സമ്മാനിച്ചത്.

ഇതോടെ ഇന്ത്യ പരമ്പരയിൽ 2 - 0ന് മുന്നിലെത്തി. നേരത്തെ ഒന്നാം ട്വന്റി 20യിലും ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിലെ വിജയത്തോടെ ഇന്ത്യ ട്വന്റി 20യിൽ 200 വിജയങ്ങൾ പൂർത്തിയാക്കി.

മത്സരത്തിൽ ടോസ് നഷ്പ്പെട്ട ബാറ്റിങ്ങിനിറങ്ങിയ കിവീസിന് പവർ പ്ലേയിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. രണ്ടാം ഓവറിൽ ഓപ്പണറായ ടിം സീഫെർട്ടിനെ (ആറ് പന്തിൽ ഏഴ്) അർഷ്ദീപ് സിങ്ങും തൊട്ടടുത്ത ഓവറിൽ ഡാരൽ മിച്ചലിനെ (അഞ്ച് പന്തിൽ ആറ്) ഭുവനേശ്വർ കുമാറും പുറത്താക്കി. ആറാം ഓവറിൽ പ്രിൻസ് യാദവ് ഫിൻ അലനെയും (14 പന്തിൽ 16) മടക്കി.

കിവീസ് തകർന്നടിയുമെന്ന് തോന്നിച്ചെങ്കിലും പിന്നാലെ ഒന്നിച്ച ഗ്ലെൻ ഫിലിപ്സ് - ബെവോൺ ജേക്കബ്സ് സെഞ്ച്വറി കൂട്ടുകെട്ടുയർത്തി ടീമിനെ പിടിച്ചുയർത്തി. ഇരുവരും നാലാം വിക്കറ്റിൽ 116 റൺസാണ് ചേർത്തത്. പിന്നാലെ 43 പന്തിൽ 73 റൺസെടുത്ത അപകടകാരിയായ ഗ്ലെൻ ഫിലിപ്‌സിനെ പുറത്താക്കി അർഷ്ദീപ് സിങ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.

19 -ാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡി 46 പന്തിൽ 58 റൺസെടുത്ത ബെവോൺ ജേക്കബ്സിനെ പുറത്താക്കി. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (നാല്) മൈക്കൽ ബ്രേസ്‌വെൽ (പത്ത്) ചേർത്തതോടെ ടീം അഞ്ച് വിക്കറ്റിന് 180 റൺസ് എന്ന നിലയിലെത്തി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അഞ്ചാം ഓവറിൽ മലയാളി താരം സഞ്ജു സാംസണിനെ നഷ്ടമായി. 17 പന്തിൽ 14 റൺസെടുത്ത താരം ജേക്കബ് ഡഫിയുടെ പന്തിലാണ് മടങ്ങിയത്. പിന്നാലെത്തിയ വൈഭവ് സൂര്യവംശിയും (നാല്) ക്യാപ്റ്റൻ ശ്രേയസ് അയ്യരും (ഏഴ്) വളരെ വേഗം തിരികെ നടന്നു. നഥാൻ സ്മിത്തിനും മിച്ചൽ സാന്റ്നർക്കുമാണ് വിക്കറ്റ്.

21 പന്തിൽ 27 റൺസുമായി അഭിഷേക് ശർമ്മ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും സാന്റ്നർക്ക് മുന്നിൽ വീണു. പിന്നാലെയെത്തിയ അക്ഷർ പട്ടേലിനെയും (11) സാന്റ്നർ മടക്കി. തോൽക്കുമെന്ന് പ്രതീതി ഉണർത്തിയെങ്കിലും തിലക് വർമ - നമൻ ധിർ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി.

17 പന്തിൽ 31 റൺസെടുത്ത നമനെ സാന്റ്നർ പുറത്താക്കിയെങ്കിലും എട്ടാമനായി ഇറങ്ങിയ നിതീഷ് കുമാർ റെഡ്ഡി തിലകിന് മികച്ച പിന്തുണ നൽകി. തിലക് 26 പന്തിൽ 51 റൺസെടുത്തും നിതീഷ് 13 പന്തിൽ 26 റൺസെടുത്തും പുറത്താവാതെ നിന്ന് ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tilak's 50 Leads India To Stunning Last-Over Win against 2nd T20I against New Zealand
Next Story