Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2022 2:00 AM GMT Updated On
date_range 2022-08-01T07:45:14+05:30വിജയയാത്ര തുടരാൻ ഇന്ത്യ
text_fieldsബാസെറ്റർ: കരീബിയൻ മണ്ണിലെ വിജയക്കുതിപ്പ് ആവർത്തിക്കാൻ ഇന്ത്യ രണ്ടാം ട്വന്റി20യിൽ തിങ്കളാഴ്ചയിറങ്ങും. ബാസെറ്ററിലെ വാർണർ പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം. തുടർതോൽവികളിൽ ക്ഷീണിതരായ വിൻഡീസ് ടീം തിരിച്ചുവരുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
ആദ്യ ട്വന്റി20യിൽ അവസാന ഓവറുകളിൽ കത്തിക്കയറിയ ദിനേഷ് കാർത്തികിന്റെ ബാറ്റിങ് ശ്രദ്ധേയമായിരുന്നു. ഇതോടെ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന്റെ ഇലവനിൽ കാർത്തിക് ഏറക്കുറെ സ്ഥാനം ഉറപ്പിച്ചു. 20 ഓവർ മത്സരങ്ങളിൽ ഫോമിലെത്താനാകാതെ ഉഴറുന്ന ശ്രേയസ് അയ്യരിന് പകരം ദീപക് ഹൂഡക്കോ സഞ്ജുവിനോ നറുക്ക് വീണേക്കും.
പരിക്കിൽനിന്ന് മുക്തനായ സ്പിന്നർ കുൽദീപ് യാദവ് തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. പരമ്പരയിൽ നാലു മത്സരങ്ങൾ ഇനിയും ശേഷിക്കുന്നതിനാൽ വിജയ ഫോർമുലയിൽ കോച്ച് രാഹുൽ ദ്രാവിഡ് മാറ്റം വരുത്തുമോ എന്ന് വ്യക്തമല്ല.
Next Story