Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മിസ്റ്റർ 360 ഡിഗ്രി ഇനി ദേശീയ ജഴ്​സിയിലും; തിരിച്ചുവരവി​െൻറ സൂചന നൽകി ക്രിക്കറ്റ്​ ദക്ഷിണാഫ്രിക്ക
cancel
Homechevron_rightSportschevron_rightCricketchevron_right'മിസ്റ്റർ 360 ഡിഗ്രി'...

'മിസ്റ്റർ 360 ഡിഗ്രി' ഇനി ദേശീയ ജഴ്​സിയിലും; തിരിച്ചുവരവി​െൻറ സൂചന നൽകി ക്രിക്കറ്റ്​ ദക്ഷിണാഫ്രിക്ക

text_fields
bookmark_border

ദക്ഷിണാഫ്രിക്കൻ ടീമിലെ വെടിക്കെട്ട്​ ബാറ്റ്​സ്​മാനായിരുന്നു എ.ബി ഡിവില്ലേഴ്​സ്​. 2018ലായിരുന്നു മിസ്റ്റർ 360 ഡിഗ്രി എന്ന്​ വിളിക്കപ്പെടുന്ന താരം ദേശീയ ജഴ്​സി അഴിച്ചുവെച്ചത്​. അതിന്​ ശേഷം ഇന്ത്യൻ പ്രീമിയർ ലീഗടക്കം ചില ടി20 ലീഗ്​ ടൂർണമെൻറുകളിൽ മാത്രമായിരുന്നു താരം കളിച്ചുവന്നിരുന്നത്​.

എന്നാൽ, വിരമിക്കൽ തീരുമാനം പിൻവലിച്ച്​ താരം വീണ്ടും ദക്ഷിണാഫ്രിക്കൻ ടീമിന്​ വേണ്ടി ബാറ്റേന്തുമെന്ന്​ സൂചന. സമീപകാലത്ത്​ താരം തന്നെ ടീമിലേക്ക്​ തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വെസ്റ്റിൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച്​ മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലൂടെയാണ്​ ഡിവില്ലേഴ്​സ്​ വീണ്ടും ദക്ഷിണാഫ്രിക്കൻ ജഴ്​സിയണിയുന്നതെന്നാണ്​ റിപ്പോർട്ട്​. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്​ സംസാരിക്കവേ, മുൻ ദേശീയ ടീം നായകനും നിലവിലെ ക്രിക്കറ്റ്​ ദ. ആഫ്രിക്ക ഡയറക്​ടറുമായ ഗ്രെയിം സ്​മിത്ത്​ അതിനുള്ള സൂചനകൾ നൽകുകയും ചെയ്​തിരുന്നു.

ഇക്കഴിഞ്ഞ ​െഎ.പി.എൽ സീസണിൽ മിന്നുന്ന പ്രകടനം കാഴ്​ച്ചവെച്ച ഡിവില്ലേഴ്​സിന്​ ദേശീയ ടീമിൽ ഒരങ്കത്തിന്​ കൂടി ബാല്യമുണ്ടെന്ന് ​ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഒടുവിൽ ടീമിൽ തിരിച്ചെത്താൻ പോകുന്നതോടെ പഴയ ആഞ്ഞടികൾ തന്നെയാണ്​ അവർ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaAB de Villiers
News Summary - AB de Villiers Likely To Return To National Colors For The Five-Match T20 Series
Next Story