Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dog in wheelchair and blind fox
cancel
Homechevron_rightSocial Mediachevron_rightViralchevron_rightഅന്ധനായ കുറുക്കന്​...

അന്ധനായ കുറുക്കന്​ വഴികാട്ടിയായി വീൽചെയറിലെ നായ; ​ഇതൊരു അപൂർവ സൗഹൃദത്തിന്‍റെ കഥ -വിഡിയോ

text_fields
bookmark_border

വ്യത്യസ്​തമായ രണ്ടു ജീവിവർഗങ്ങൾ തമ്മിലുള്ള സൗഹൃദം അപൂർവമാണ്​. പലപ്പോഴും മനുഷ്യന്​ അതിൽ സാക്ഷിയാകേണ്ടി വരികയും ചെയ്യും. അത്തരത്തിൽ യു.കെയിൽനിന്നുള്ള രണ്ടു മൃഗങ്ങളുടെ അപൂർവ വിഡ​ിയോയാണ്​ സമൂഹമാധ്യമങ്ങളിൽ ​ഇപ്പോൾ വൈറൽ.

രണ്ടു കാലുകളുടെ ചലനശേഷി നഷ്​ടപ്പെട്ട്​ വീൽചെയറിൽ കഴിയുന്ന നായുടെയും കണ്ണുകാണാത്ത കുറുക്കന്‍റെയുമാണ്​ ഈ അപൂർവ സൗഹൃദം.

വെസ്റ്റ്​ ഹൈലാൻഡ്​ വൈറ്റ്​ ടെറിയർ ഇനത്തിൽപ്പെട്ട ജാക്ക്​ എന്ന നായെ അന ​ലാപസ്​ -മെൻഡെസ്​ ദമ്പതികൾ ദ​ത്തെടുക്കുകയായിരുന്നു. ജാക്കിന്‍റെ പിറകിലെ രണ്ടു കാലുകൾക്കും ശേഷി നഷ്​ടപ്പെട്ടതോടെ വീൽചെയറിലാണ്​ നടപ്പ്​​. പിന്നീട്​ ദമ്പതികൾ പംകിൻ എന്ന പേരുള്ള ഒരു വയസായ കുറുക്കനെയും ദത്തെടുത്തു. പംകിന്​ കണ്ണുകാണില്ലായിരുന്നു.

ഒരു വർഷത്തോളം ഒരു വീട്ടിൽ കഴിഞ്ഞതോടെ ഇരുവരും സൗഹൃദത്തിലായി. പിന്നീട് കണ്ണുകാണാത്ത​ കുറുക്കന്​ വഴികാട്ടിയായി ജാക്ക്​ മാറുകയായിരുന്നു. ജാക്കിന്‍റെ വീൽചെയറിന്‍റെ ശബ്​ദം ശ്രദ്ധിച്ചാണ്​ പംകിന്‍റെ യാത്ര. വീൽചെയറിന്‍റെ ശബ്​ദം​േകട്ട്​ ജാക്കിന്‍റെ പിറകെ ​ഓടുന്ന പംകിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

പംകിന്‍റെ സംരക്ഷകനാണ്​ ജാക്ക്​. മറ്റു പൂച്ചകളൊ നായ്​ക്കളൊ അടുത്ത്​ വരികയാണെങ്കിൽ ജാക്ക്​ പംകിന്​ മുന്നറിയിപ്പ്​ നൽകും. കൂടാതെ ജാക്കിന്​ ഒപ്പമെത്താൻ പംകിന്​ സാധിക്കാതെ വന്നാൽ അടുത്തെത്തുന്നതുവരെ ജാക്ക്​ കാത്തിരിക്കും -മൃഗങ്ങളുടെ ഉടമ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videowheelchair Dogblind fox
News Summary - Dog in wheelchair becomes guide for blind fox video viral
Next Story