ദോഹ: നിങ്ങളുടെ കൈയിലോ മനസ്സിലോ നല്ല ആശയങ്ങൾ ഉണ്ടോ, ഒന്ന് ശ്രമിച്ചാൽ നല്ല സംരംഭങ്ങളായി മാറ്റാൻ കഴിയുന്നവ ഉണ്ടെങ്കിൽ അത്തരക്കാരെ കാത്തിരിക്കുകയാണ് ഡിജിറ്റൽ ഇൻക്യുബേഷൻ സെൻറർ (ഡി.െഎ.സി). ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ കീഴിലാണ് ഡി.െഎ.സി പ്രവർത്തിക്കുന്നത്.
ബിസിനസ്-വ്യവസായ രംഗത്തെ പുതുആശയങ്ങൾ വളർത്തിയെടുക്കുകയാണ് ഇതിെൻറ ലക്ഷ്യം. ആവശ്യമുള്ളവർക്ക് ആശയങ്ങളും പരിശീലനങ്ങളും പ്രോത്സാഹനവും കേന്ദ്രത്തിൽനിന്ന് ലഭിക്കും. പുതുസംരംഭങ്ങളുടെ വികസനവുമായി ബന്ധെപ്പട്ട് 2018ൽ വിവിധ പദ്ധതികളാണ് നടത്തിയത്. ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക്, ഖത്തർ ഡെവലപ്മെൻറ് ബാങ്ക്, സാേങ്കതിക രംഗത്തെ വിവിധ സ്ഥാപനങ്ങൾ എന്നിവ 2018ൽ 4.7 മില്യൻ റിയാലാണ് ഇൗ രംഗത്ത് കൈകാര്യം െചയ്തത്. നിലവിൽ 58 പുതുസംരംഭങ്ങളാണ് ഡി.െഎ.സിയിലുള്ളത്. വിവിധ കമ്പനികൾക്കും പുതുസംരംഭകർക്കുമായി 2018ൽ ഡി.െഎ.സി 16 പരിശീലന കോഴ്സുകൾ നൽകിയിട്ടുണ്ട്. ബിസിനസ് കോഴ്സുകളും സാേങ്കതിക ക്ലാസുകളും ഇതിൽ ഉൾെപ്പടും.
1162 കമ്പനികൾക്ക് ഇത് ഉപകാരെപ്പട്ടിട്ടുണ്ട്. പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കാനും വിവിധ വ്യവസായ സംരംഭങ്ങളുടെ ആശയങ്ങൾ ഉപയോഗപ്പെടുത്താനും ഡി.െഎ.സി വിവിധ പദ്ധതികളാണ് നടത്തുന്നത്.
25 പുതിയ സ്റ്റാർട്ടപ് കമ്പനികളെ ഡിജിറ്റൽ ഇൻക്യുബേഷൻ സെൻറർ ഇൗയടുത്ത് തെരെഞ്ഞടുത്തിട്ടുണ്ട്. ഡി.െഎ.സി നടത്തിയ ‘നല്ല സംരംഭകത്വ ആശയങ്ങൾ’ ക്യാമ്പിൽനിന്നാണ് ഇവയെ മുമ്പ് തെരഞ്ഞെടുത്തത്. ഒാൺലൈനിലെ പുതിയ സംരംഭമായ ‘അപ്ലാബ്’ ആണ് ഒന്നാം സ്ഥാനം നേടിയത്. ‘ബ്ലു ലിനക്സ്’ എന്ന െഎ.ടി ബിസിനസ് സൊലൂഷൻ സ്ഥാപനമാണ് രണ്ടാം സ്ഥാനം നേടിയത്. രണ്ടു സ്ഥാപനങ്ങളും കാലാവസ്ഥയുടെ വിവിധ കാര്യങ്ങൾക്ക് സഹായകരമാകുന്ന ‘വെതർ ആപുകൾ’ വിജയകരമായി വികസിപ്പിച്ചിട്ടുണ്ട്. അറബി ഭാഷ, ഖുർആൻ, ആരോഗ്യം, ആശയവിനിമയം, ഇ-കോമേഴ്സ്, ബിസിനസ്, സോഷ്യൽ മീഡിയ, മറ്റു പൊതുസേവനങ്ങൾ എന്നിവ സംബന്ധിച്ച നൂതന അറിവുകളാണ് ‘ഇന്നവേറ്റിവ് ടെക്നോളജി സൊലൂഷൻസ്’ പങ്കുവെക്കുന്നത്. ഇൻക്യുബേഷൻ സെൻററിലെ വിദ്യാർഥികളാണ് ഇതു വികസിപ്പിച്ചിരിക്കുന്നത്.