മങ്കട: മങ്കടയില്‍ നീന്തല്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി പറമ്പില്‍പീടിക വീട്ടില്‍ കുഞ്ഞിമൂസയുടെ മകന്‍ അബ്ദുല്ല (10) ആണ് മരിച്ചത്. കര്‍ക്കിടകം പഞ്ചായത്ത് കുളത്തില്‍ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം .
മങ്കടയിലെ പള്ളിയിലെ ഹോസ്റ്റലില്‍ താമസിച്ച്പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നീന്തല്‍ പഠിക്കാനെത്തിയതായിരുന്നു. കൂടെയുള്ളവരെല്ലാം കയറിപ്പോയതിനു ശേഷം കുളിക്കാനെത്തിയ നാട്ടുകാരനായ കുട്ടിയാണ് വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്ന അബ്ദുല്ലയെ കണ്ടത്. ഉടനെ നാട്ടുകാരെത്തി പുറത്തെടുത്തെങ്കിലും മരിച്ചു. മങ്കട പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.