തൃശൂർ: ഷോളയാർ ഡാമിലെ ജലനിരപ്പ് വ്യാഴാഴ്ച ഉച്ചയോടെ 2658.90 അടിയായതിനാൽ തൃശൂർ ജില്ല കലക്ടർ ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതിനാൽ ചാലക്കുടി പുഴയുടെ കരയിലുള്ളവർ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണം.
2663 അടിയാണ് ഡാമിന്‍റെ പൂർണ സംഭരണ ശേഷി. തമിഴ്നാട് ഷോളയാർ പവർ ഹൗസ് ഡാമിൽനിന്ന് കേരള ഷോളയാർ ഡാമിലേക്ക് 500 ക്യുസെക്സ് വെള്ളം ഒഴുകി എത്തുന്നുണ്ട്. ഈ നീരൊഴുക്ക് തുടർന്നാൽ വരും ദിവസങ്ങളിൽ ഡാമിന്‍റെ ജലനിരപ്പ് പൂർണശേഷിയിൽ എത്തും. ഇതേ തുടർന്നാണ് കലക്ടർ ഒന്നാം മുന്നറിയിപ്പ് നൽകിയത്.
അതേസമയം, ഷോളയാർ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് വളരെ കുറഞ്ഞ അളവിൽ മാത്രമാണ് മഴ ലഭിക്കുന്നത്. ഡാമിൽ നിലവിൽ സംഭരണ ശേഷിയുടെ
92.62 ശതമാനം വെള്ളമുണ്ട്.