11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്​ അവധി

15:46 PM
13/08/2019
school-students

തിരുവനന്തപുരം: ബുധനാഴ്​ച കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് പത്തനംതിട്ട, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, കാസർകോഡ്​ ജില്ലകളിലെ​ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ കലക്​ടർമാർ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗൻവാടികള്‍, പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമായിരിക്കും. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ളവരുടെ അറിയിപ്പാണ് പാലിക്കേണ്ടതെന്ന് എറണാകുളം കലക്​ടർ അറിയിച്ചു. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ലെന്ന് വയനാട് കലക്ടർ അറിയിച്ചു. പി.എസ്.സി നടത്താനിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവെച്ചു.

SHARE
[2] [4] [5] [6]
WRITE YOUR COMMENTS
PRINT [8]
TAGS
#school holiday [9]#District Collector [10]#kerala news [11]#malayalam news [12]
Loading...
PREVIOUS STORY
NEXT STORY
[13]

കലങ്ങിയ കണ്ണുകൾക്ക് മുന്നിൽ സമാശ്വാസമായി പിണറായി

[13]
[14]

പ്രളയത്തിൽ നശിച്ച പാഠപുസ്തകങ്ങൾ സൗജന്യമായി നൽകും

[14]