ന്യൂഡൽഹി: ഗൂഗ്ൾ മാപ്പിൽ ‘കുടിയേറിയ’ 30 ലക്ഷം വ്യാജ ബിസിനസ് പ്രൊഫൈലുകൾ നീക്കിയതായി ഗൂഗ്ൾ. പൊതുജനങ്ങളുടെ അറിവിലേക്കായി വ്യാപാരസ്ഥാപനത്തിെൻറ വിലാസവും അകലവും പോകാനുള്ള വഴിയുമെല്ലാം ഗൂഗ്ൾ മാപ്പിൽ ചേർത്തിട്ടുണ്ട്. അതിൽ ചേർക്കാൻ പണം വാങ്ങി സ്ഥാപനങ്ങളെ തിരുകിക്കയറ്റിയ തട്ടിപ്പുകാരെയാണ് പുറത്താക്കിയത്.
സൗജന്യ സേവനമാണിതെന്ന് മനസ്സിലാക്കാതെയാണ് പലരും കാശുകൊടുത്ത് ഇതിൽ ഇടംനേടിയത്. ഗൂഗ്ൾ ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗൂഗ്ളിനെ ദുരുപയോഗം ചെയ്യാനാകില്ലെന്നതിെൻറ തെളിവാണ് ഈ നടപടിയെന്ന് കമ്പനി അവകാശപ്പെട്ടു. തട്ടിപ്പ് പരമാവധി തടയാനുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രവർത്തനമെന്നും ചൂണ്ടിക്കാട്ടി.