കിയവ്: യുക്രെയ്ൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഹാസ്യതാരം വ്ലാദിമിർ സെലനെസ്കിക്ക് ജയം. നിലവിലെ പ്രസിഡൻറ് പെഡ്രോ പോറോഷെൻകോയെയാണ് പരാജയപ്പെടുത്തിയത്. 73 ശതമാനം വോട്ടുകൾ സെലനെസ്കി നേടിയപ്പോൾ 25 ശതമാനം നേടാനേ എതിരാളിക്ക് കഴിഞ്ഞുള്ളു. എക്സിറ്റ് പോൾ ഫലം വന്നപ്പോൾതന്നെ പെേഡ്രാ തോൽവി സമ്മതിച്ചിരുന്നു.