ന്യൂഡൽഹി: കോൺഗ്രസ് എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖ്നോയിൽ നടത്തുന്ന റാലിയിൽ അണിനിരക്കാൻ ഒരുങ്ങി ‘പ്രിയങ്ക സേന’. പിങ്ക് നിറമുള്ള യൂനിഫോമിലാണ് ’പ്രിയങ്ക സേന’ എന്ന പേരിൽ പ്രവർത്തകർ വളണ്ടിയർമാരായി ലഖ്നോവിൽ എത്തുക.
ആദ്യമായാണ് കോൺഗ്രസ് പ്രവർത്തകർ പ്രത്യേക യൂനിഫോമിൽ വളണ്ടിയർമാരായി അണിനിരക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ടീഷർട്ടും പാൻറുമാണ് യൂനിഫോം. ‘‘ രാജ്യത്തിെൻറ അഭിമാനം കാക്കാൻ പ്രിയങ്ക ഗാന്ധിയോടൊപ്പം. ആദരവും ആവശ്യമെങ്കിൽ ജീവനും നൽകാൻ തയാർ’’ എന്ന മുദ്രാവാക്യവും ടീഷർട്ടിൽ പ്രിൻറ് ചെയ്തിട്ടുണ്ട്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി രാജ്യത്തെ മുഴുവൻ സ്ത്രീകളെയും പ്രതിനിധീകരിക്കുകയാണ് പ്രിയങ്ക ഗാന്ധി ചെയ്യുന്നത്. അവർക്കായി പ്രവർത്തിക്കാൻ അച്ചടക്കമുള്ള സംഘത്തെ രൂപപ്പെടുത്തിയിരിക്കുകയാെണന്നും എ.െഎ.സി.സി ദേശീയ വക്താവ് സുഷ്മിത ദേവ് അറിയിച്ചു. പ്രിയങ്ക സേനയുടെ ചിത്രങ്ങളും സുഷ്മിത ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ലഖ്നോവിൽ പ്രിയങ്ക ഗാന്ധി ഇന്ന് 30 കിലോമീറ്റർ മെഗാറാലിയാണ് നയിക്കുക. റോഡ് ഷോക്ക് ശേഷം വിവിധ മണ്ഡലങ്ങളിലെ യോഗങ്ങളിലും അവർ പെങ്കടുക്കും.