ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ സാക്ഷി സംരക്ഷണ പദ്ധതിയുടെ കരടിന് സുപ്രീംകോടതി അംഗീകാരം നൽകി. പാർലമെൻറ് നിയമ നിർമാണം നടത്തുന്നതുവരെ പദ്ധതി നടപ്പാക്കണമെന്ന് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ െബഞ്ച് ആവശ്യപ്പെട്ടു.
സർക്കാർ തയാറാക്കിയ കരട് പാർലമെൻറ് നിയമമാക്കുന്നതുവരെ പദ്ധതി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. കേന്ദ്രം സമർപ്പിച്ച പദ്ധതിയിൽ സുപ്രീംകോടതി ബെഞ്ച് ചില ഭേദഗതികൾ വരുത്തിയതായി ജസ്റ്റിസ് സിക്രി പറഞ്ഞു. ആൾദൈവം ആശാറാം ബാപ്പുവിനെതിരായ കേസിലെ സാക്ഷികൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ സാക്ഷികൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
നേരത്തെ പദ്ധതിയുടെ കരട് വിവിധ സംസ്ഥാനങ്ങൾക്ക് അഭിപ്രായം അറിയാനായി അയച്ചുകൊടുത്തിരുന്നു. സാക്ഷികളെ ഇരകളാക്കി മാറ്റുന്ന പ്രവണത ഇല്ലാതാക്കാൻ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയുണ്ടാക്കുന്നതെന്ന് കരട് വ്യക്തമാക്കുന്നു.