ലഖ്നോ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാെണന്ന് ബി.ജെ.പി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സാമുദായിക സംഘർഷങ്ങൾ പ്രേരിപ്പിക്കുകയാെണന്നും ബി.ജെ.പി ആരോപിച്ചു. യു.പി ബി.ജെ.പി ഘടകത്തിെൻറ ഒൗേദ്യാഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ആരോപണം.
താൻ ഹിന്ദുവാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെ പരിഹസിച്ച് കർണാടകയിൽ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ട 12 ഹിന്ദുക്കളുടെ ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ യോഗി ചോദിച്ചപ്പോൾ സിദ്ധരാമയ്യ ഹിന്ദുവാണെന്ന് സ്വയം പരിചയപ്പെടുത്തി എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ച രാഹുലിനെതിരെയും വിമർശനമുണ്ട്. രാജ്യത്ത് സാമുദായിക പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് രാഹുലിെൻറ ശ്രമമെന്നാണ് ബി.ജെ.പിയുടെ ആരോപണം.
काम जो कर लिया होता 5 साल में तिनका भर, यूँ रेसिपी नहीं बना रहे होते कांग्रेस के राजकुंवर। pic.twitter.com/Ah0gmaZU39 [1]
— BJP Uttar Pradesh (@BJP4UP) January 13, 2018 [2]