ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം വി.പി സത്യന്‍റെ ജീവിതം പറയുന്ന ചിത്രം 'ക്യാപ്റ്റെൻറ ടീസർ പുറത്തിറങ്ങി. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വി.പി. സത്യനായി ജയസൂര്യയാണ് വേഷമിടുന്നത്. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്.
ഗുഡ്വിൽ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ടി.എൽ. ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, സിദ്ധിഖ്, നിർമൽ പാലാഴി, ലക്ഷ്മി ശർമ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.