You are here

എന്‍.ഡി.എയിലുള്ളത് തുഷാറിന്‍റെ ബി.ഡി.ജെ.എസ് –വി. മുരളീധരന്‍

  • ദേ​ശ​ീ​യ​പാ​ത വി​ക​സ​ന​ത്തി​ല്‍ കേ​ര​ള​വും കേ​ന്ദ്ര​വും ഒ​റ്റ​ക്കെ​ട്ട്​

22:23 PM
21/02/2020
v-Muraleedaran

മാ​രാ​രി​ക്കു​ളം (ആ​ല​പ്പു​ഴ): എ​ന്‍.​ഡി.​എ​യി​ലു​ള്ള​ത് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി ന​യി​ക്കു​ന്ന ബി.​ഡി.​ജെ.​എ​സാ​ണെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.  ​മു​ര​ളീ​ധ​ര​ന്‍. എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്‍.​ഡി.​എ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം ബി.​ഡി.​ജെ.​എ​സി​ന് അ​ര്‍ഹ​മാ​യ സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ത​നി​ക്കു​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. 

ദേ​ശ​ീ​യ​പാ​ത വി​ക​സ​ന​ത്തി​ല്‍ കേ​ര​ള​വും കേ​ന്ദ്ര​വും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി നി​ര​വ​ധി കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ന്നു. അ​തി​ല്‍ താ​നും പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. 
ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​വു​മാ​യി ഇ​ത്ര​യു​മ​ധി​കം ച​ര്‍ച്ച ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ണ്ടാ​കി​ല്ല. ആ​ല​പ്പു​ഴ ബൈ​പാ​സ്​ നി​ര്‍മാ​ണ​ത്തി​ലെ ത​ട​സ്സ​ങ്ങ​ള്‍ മാ​റി. കേ​ര​ള​ത്തി​ലെ റെ​യി​ല്‍വേ വി​ക​സ​ന​ത്തി​ന് ത​ട​സ്സം റെ​യി​ല്‍പാ​ത​ക​ളി​ല്ലാ​ത്ത​താ​ണ്. പു​തു​താ​യി ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​തി​വേ​ഗ റെ​യി​ല്‍വേ പാ​ത ത​ത്വ​ത്തി​ല്‍ അം​ഗീ​ക​രി​ച്ചു. 

കേ​ര​ള​ത്തി​ലെ റെ​യി​ല്‍വേ വി​ക​സ​ന​കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യാ​ന്‍ റെ​യി​ല്‍വേ സ​ഹ​മ​ന്ത്രി സു​രേ​ഷ് അ​ഞ്ചാ​ടി ഏ​പ്രി​ലി​ല്‍ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
യോ​ഗം വൈ​സ് പ്ര​സി​ഡ​ൻ​റ്​ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യും ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. ബി.​ഡി.​ജെ.​എ​സി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ്​ വാ​സു​വി​​െൻറ പാ​ർ​ട്ടി​യെ ബി.​ജെ.​പി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം തു​ഷാ​ർ പ​റ​ഞ്ഞി​രു​ന്നു. 

Loading...
COMMENTS