Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരാജസ്​ഥാ​െൻറ ‘സഹ...

രാജസ്​ഥാ​െൻറ ‘സഹ പൈലറ്റ്​’ അല്ല; സചി​െൻറ ‘പറക്കൽ’ ഇനി എങ്ങോട്ട്​? 

text_fields
bookmark_border
രാജസ്​ഥാ​െൻറ ‘സഹ പൈലറ്റ്​’ അല്ല; സചി​െൻറ ‘പറക്കൽ’ ഇനി എങ്ങോട്ട്​? 
cancel

ജയ്​പുർ: രാജസ്​ഥാൻ ഭരണത്തിൻെറ ‘സഹ പൈലറ്റ്​’ സ്​ഥാനത്ത്​ നിന്ന്​ യുവ നേതാവ്​ സചിൻ പൈലറ്റ്​ നീക്കം ചെയ്യപ്പെട്ടതോടെ, രാഷ്​ട്രീയ ഇടനാഴികളിൽ ഉയരുന്ന പ്രധാന സംശയമിതാണ്​​- സചിൻ പൈലറ്റിൻെറ ‘പറക്കൽ’ ഇനി എങ്ങോട്ടായിരിക്കും. സചിൻ പുതിയ പാർട്ടി രൂപവത്​കരി​ക്കുമോ?, അതോ ബി.​െജ.പി പാളയത്തിലെത്തുമോ? എന്നീ ചോദ്യങ്ങളു​െട ഉത്തരം തേടി തുടങ്ങിയിട്ടുണ്ട്​ പലരും. രണ്ടിൽ എന്തു സംഭവിച്ചാലും ഒന്നുറപ്പ്​. ക്ഷീണം കോൺഗ്രസിന്​ തന്നെ. മധ്യ​പ്ര​ദേശിൽ ജ്യോതിരാദിത്യ സിന്ധ്യ ബി.​െജ.പിയിൽ ചേക്കേറിയതിൻെറ ക്ഷീണത്തിൽ നിന്ന്​ അവർ ഇനിയും കരകയറിയിട്ടില്ല. അതിൽനിന്ന്​ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുമില്ല. മുഖ്യമന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികളുള്ള പഞ്ചാബും ഛത്തീസ്​ഗഡും പുതിയ പാഠങ്ങൾ പഠിപ്പിക്കാൻ തയാറായി നിൽപ്പുമുണ്ട്​. 

സചി​ൻ പൈലറ്റിനെ ​േകാൺഗ്രസ്​ നേതൃത്വം മെരുക്കുമോ അതോ സചി​​​െൻറ ആവശ്യം അംഗീകരിക്കുമോ എന്ന കാത്തിരിപ്പിൻെറ അവസാനമായിരുന്നു ജയ്​പുരിൽ ചൊവ്വാഴ്​ച നടന്ന​ കോൺഗ്രസ്​ നിയമസഭ കക്ഷി യോഗം. കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സുർ​േജവാല രാജസ്​ഥാൻ ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്​ഥാനത്തുനിന്നും​ സചിൻ പൈലറ്റിനെ പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. സചിനൊപ്പം മന്ത്രിസഭയിൽനിന്ന്​ വിശ്വവേന്ദ്ര സിങ്ങും രമേഷ്​ മീണയും പുറത്തായി. സചിൻ പൈലറ്റിന്​ പകരം രാജസ്​ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ്​ സിങ്​ ഡോടാസറക്ക്​​ പി.സി.സി അധ്യക്ഷൻെറ ചുമതല നൽകുകയും ചെയ്​തു. 

LATEST VIDEO

സചിൻ പരസ്യമായി കലാപം പ്രഖ്യാപിച്ചതോടെ വിഷമവൃത്തത്തിലായിരുന്നു കോൺഗ്രസ്​ ഹൈക്കമാൻഡ്​. വിശ്വസ്​തൻെറ അപ്രതീക്ഷിത നീക്കം രാഹുൽ ഗാന്ധിയെ ഞെട്ടിക്കുകയും ചെയ്​തു. എങ്കിലും തത്​ക്കാലം രാജസ്​ഥാനിൽ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിനൊപ്പം നിൽക്കാനേ ഹൈക്കമാൻറിന്​ കഴിയൂ എന്നതിൻെറ തെളിവാണ്​ സചിൻെറ പുറത്താക്കൽ. ഭൂരിപക്ഷം എം.എൽ.എമാരും ഗെഹ്​ലോട്ടിനൊപ്പമാണെന്നത്​ പരിഗണിക്കാതിരിക്കാൻ ഹൈക്കമാൻഡിന്​ കഴിയില്ല. സോണിയ ഗാന്ധിയുടെ പിന്തുണ ഗെഹ്​​േലാട്ടിനാണ്​ താനും. ​ 
 
മധ്യപ്രദേശിലെ കമല്‍നാഥ്-ജ്യോതിരാദിത്യ സിന്ധ്യ പോരിനോട്​ സമാനതയുള്ളതായിരുന്നു​ രാജസ്ഥാനിലെ ഗെഹ്​ലോട്ട്​-സചിൻ തർക്കവും. ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി പ്രസിഡൻറ്​ പദവിയുമുണ്ടെങ്കിലും പാര്‍ട്ടിയിലും ഭരണത്തിലും സചിന്​ വേണ്ട പ്രാധാന്യം ലഭിച്ചിരുന്നില്ല. അതേസമയം, സചിനെ കോൺഗ്രസ്​ അവഗണിച്ചിരുന്നു എന്ന്​ പറയാനും കഴിയില്ല. രാജേഷ്​ പൈലറ്റ്​ മരിച്ച ശേഷം ഭാര്യ രമക്കും മകന്‍ സചിനും ലോക്സഭയിലേക്കും നിയമസഭയിലേക്കുമൊക്കെ സീറ്റുകള്‍ നല്‍കുന്നതില്‍ കോൺഗ്രസ്​ നേതൃത്വം മടി കാണിച്ചിട്ടില്ല. 
സോണിയ ഗാന്ധിയു​െട താൽപര്യ പ്രകാരമാണ്​ സചിൻ ഉപമുഖ്യമന്ത്രിയായതും. എന്നാൽ, സർക്കാറിനെ അട്ടിമറിച്ച്​ താഴെയിറക്കാൻ ശ്രമിച്ചതോടെ സചിനെതിരെ നടപടിയെടുക്കാതെ നിർവാഹമില്ലെന്ന അവസ്​ഥയിലുമായി കോൺഗ്രസ്​ നേതൃത്വം. ഇതിന്​ പ്രതികാരമായി പുതിയൊരു പാർട്ടി രൂപവത്​കരിക്കാനുള്ള ശക്​തി സചിൻ ആർജിച്ചിട്ടുമില്ല.

ഇടികൂടുന്ന മുട്ടനാടുകളുടെ ​ചോര കുടിക്കാനെത്തുന്ന കുറുക്കൻെറ റോളിലേക്ക്​ പതിവുതെറ്റിക്കാതെ ബി.ജെ.പിയുമെത്തിയ​േതാടെ കലുഷിതമായിട്ടുണ്ട്​ രാജസ്​ഥാ​െൻെറ രാഷ്​ട്രീയ അന്തരീക്ഷം. കോൺഗ്രസിൽ പോര്​ മുറുകിയപ്പോൾ തന്നെ ബി.ജെ.പി പാളയത്തിൽ ചർച്ചകൾ ആരംഭിച്ചിരുന്നു. ഇതിനായി ബി.ജെ.പി സംസ്​ഥാന ഓഫിസിൽ ദേശീയ ഉപാധ്യക്ഷ​​​െൻറ നേതൃത്വത്തിൽ യോഗവും ചേർന്നു. സചിൻ ബി.ജെ.പിയിലേക്ക്​ കൂടുമാറാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വാർത്തയും വന്നു. എന്നാൽ, 24 മണിക്കൂറിനിടെ ഇത്​ നിഷേധിച്ച്​ സചിൻ തന്നെ രംഗത്തെത്തുകയും ചെയ്​തു. ജ്യോതിരാദിത്യ സിന്ധ്യയെ പോലെ അത്രയെളുപ്പം സചിൻ തങ്ങളുടെ വലയിൽ വീഴില്ലെന്ന്​ ബി.ജെ.പി നേതൃത്വത്തിനുമറിയാം. ജ്യോതിരാദിത്യയുടേതുപോലെ പാരമ്പര്യത്തിലോ ബന്ധങ്ങളിലോ സചിന്​ സംഘ്​പരിവാർ ചായ്​വില്ല താനും. അതുകൊണ്ടു തന്നെ ജ്യോതിരാദിത്യയെ പോലെ ഉറച്ച കാൽവെപ്പുകളോടെ സചിന്​ സംഘ്​പരിവാർ ക്യാമ്പിലേക്ക്​ നടക്കാനാകില്ല. രാജസ്​ഥാനിലെ ബി.ജെ.പിയുടെ പ്രധാന മുഖമായ വസുന്ധര രാജെയുടെ നിഴലിൽ നിൽക്കാൻ മനസ്സ്​ അനുവദിക്കുകയുമില്ല. ​ 

ഒരാൾക്ക്​ ഒരു പദവി എന്ന പ്രമാണം ലംഘിച്ച്​ ഉപമുഖ്യമന്ത്രി സ്​ഥാനവും പി.സി.സി അധ്യക്ഷ സ്​ഥാനവും നൽകിയെങ്കിലും യുവനേതാവിനെ അപമാനിച്ചുവെന്നും അവഹേളിച്ചുവെന്നുമുള്ള വാദമാണ്​ സചിൻ പൈലറ്റ്​ ക്യാമ്പ്​ ഉയർത്തുന്നത്​. ഈ വാദമുയർത്തി പൈലറ്റ്​ പക്ഷത്തെ മന്ത്രിമാരും മുൻ സ്​പീക്കറുമടക്കം രംഗത്തുവന്നു. പാർട്ടിക്ക്​ വേണ്ടി വർഷങ്ങളായി പ്രയത്​നിച്ചിട്ടും നിരാശയാണ്​ ഫലമെന്നായിരുന്നു ഇവരുടെ അഭിപ്രായം. സചിൻ എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രിയങ്ക ഗാ​ന്ധിയോട്​ താൻ അപമാനിക്കപ്പെട്ടയായി അറിയിക്കുകയും ചെയ്​തിരുന്നു. 

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ പോരുമുറുകു​േമ്പാൾ വിശ്വാസ്യത തേടണമെന്ന ആവശ്യമായിരുന്നു സചി​ൻ പക്ഷത്തുനിന്നും ആദ്യം ഉയർന്നത്​. പുറത്താക്കിയ മ​ന്ത്രി രമേഷ്​ മീണയുടേതായിരുന്നു ആവശ്യം. ഇദ്ദേഹം രണ്ടു നിയമസഭ കക്ഷി യോഗത്തിലും പ​​ങ്കെടുത്തിരുന്നില്ല. മീണയെ കൂടാതെ കോൺഗ്രസ്​ എം.എൽ.എ ദീ​പേന്ദ്ര സിങ്​ ​ശെഖാവത്തും ഇതേ ആവശ്യവുമായി രംഗത്തെത്തി. 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ നൂ​റി​ലേ​റെ അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ തനിക്കു​ണ്ടെ​ന്നാ​ണ്​ ഗെ​ഹ്​​ലോ​ട്ട്​ അ​വ​കാ​ശ​പ്പെ​ട്ടത്​. എ​ന്നാ​ൽ, 30 എം.​എ​ൽ.​എ​മാ​ർ ത​നി​ക്കൊ​പ്പ​മാ​ണെ​ന്നും ഗെ​ഹ്​​ലോ​ട്ടി​ന്​ 84 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യേ ഉ​ള്ളൂ​വെ​ന്നും സ​ചി​ൻ തി​രി​ച്ച​ടി​ക്കുകയും ചെയ്​തു. ത​​​െൻറ പക്ഷത്തെ ശക്തി കാണിക്കുന്നതിനായി 16 എം.എൽ.എമാർ തങ്ങളുടെ താവളത്തിൽ ഇരിക്കുന്ന വിഡിയോയും സചിൻ പക്ഷം പുറത്തുവിട്ടിരുന്നു.

ജയ്​പുരിലെ ഹോട്ടലിൽ നടന്ന രണ്ടു നിയമസഭ കക്ഷി യോഗത്തിലും സചിൻ പൈലറ്റ്​ പ​െങ്കട​ുത്തിരുന്നില്ല. ആദ്യ യോഗത്തിൽ വിട്ടുനിൽക്കുന്നതായി അറിയിക്കുകയും ചെയ്​തിരുന്നു. ഉപമുഖ്യമന്ത്രിയായി തുടരാൻ താൽപര്യമില്ലെന്നും മുഖ്യമന്ത്രി പദമാണ്​ ആവശ്യ​െമന്നും സചിൻ മുതിർന്ന കോൺഗ്രസ്​ നേതാക്കളെ അറിയിച്ചിരുന്നു. അനിശ്ചിതത്വങ്ങൾക്കിടയിൽ രാ​ഹുലും പ്രിയങ്കയും നി​ര​വ​ധി ത​വ​ണ സ​ചി​നുമായി ഫോ​ണി​ല്‍ സം​സാ​രി​ച്ചിരുന്നു. എ​ന്നാ​ൽ, സ​ചി​ൻ വ​ഴ​ങ്ങി​യി​​ല്ല. 

രാഷ്​ട്രീയ പ്രതിസന്ധിക്കിടയിൽ അ​ശോ​ക്​ ​ഗെ​ഹ്​​ലോ​ട്ടി​െ​ന പി​ന്തു​ണ​ച്ച്​ കോ​ൺ​ഗ്ര​സ്​ ​പ്ര​മേ​യം പാ​സാ​ക്കുകയായിരുന്നു. ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ര്‍ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ശ്ര​മം രാ​ജ​സ്ഥാ​നി​ലെ എ​ട്ടു കോ​ടി ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും അ​ത് അ​വ​ര്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ​യും പാ​ർ​ട്ടി​യെ​യ​ും ദു​ർ​ബ​ല​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന്​ സ​ചി​ൻ ​ൈപ​ല​റ്റി​​​​െൻറ പേ​രെ​ടു​ത്തു​​പ​റ​യാ​തെ ​പ്ര​മേ​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​കയും ചെയ്​തിരുന്നു. സചിനെ പുറത്താക്കണമെന്ന കോൺഗ്രസ്​ എം.എൽ.എമാരുടെ ആവശ്യം ശക്​തമായപ്പോൾ വഴങ്ങുകയല്ലാതെ നേതൃത്വത്തിന്​ മുന്നിൽ മറ്റ്​ വഴികളൊന്നുമുണ്ടായുമില്ല.   

Show Full Article
TAGS:rajasthan Sachin Pilot Ashok Gehlot bjp congress 
Next Story