You are here

വിപ്പ്​ നൽകാൻ ജോസഫിന്​ അവകാശമില്ല –ജോസ്​ വിഭാഗം 

11:39 AM
02/08/2020
Jose-K-Mani.jpg

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ്​-​എം നി​യ​മ​സ​ഭ ചീ​ഫ് വി​പ്പെ​ന്ന​നി​ല​യി​ൽ  റോ​ഷി അ​ഗ​സ്​​റ്റി​നാ​ണ്​ വി​പ്പ്​ ന​ൽ​കാ​ൻ അ​ധി​കാ​ര​മെ​ന്ന്​ ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം.​എ​ല്‍.​എ.

രാ​ഷ്​​ട്രീ​യ​പാ​ര്‍ട്ടി​ക​ളി​ല്‍ പി​ള​ര്‍പ്പു​ണ്ടാ​യാ​ല്‍ അ​തി​നു​മു​മ്പു​ള്ള ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്നാ​ണ്​  കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ, പി​ള​ര്‍പ്പി​നു​ശേ​ഷം പാ​ര്‍ല​മ​െൻറ​റി സ്ഥാ​ന​ങ്ങ​ളി​ല്‍ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍ക്കി​ല്ല. 

പി​ള​ര്‍പ്പി​നു​മു​മ്പ് നി​യ​മ​സ​ഭ ചീ​ഫ് വി​പ്പാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള റോ​ഷി അ​ഗ​സ്​​റ്റി​ന് ത​ന്നെ​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും ഉ​ള്ള​തെ​ന്നും മ​റ്റാ​രു​ടെ​യും വി​പ്പ് നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍ക്കു​ന്ന​ത​ല്ലെ​ന്നും ഡോ. ​ജ​യ​രാ​ജ് എം.​എ​ല്‍.​എ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​​െൻറ നി​ര്യാ​ണ​ത്തെ​തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് മ​ത്സ​രം ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ​ക്ക് വി​പ്പ് ന​ൽ​കു​മെ​ന്ന് നേ​ര​ത്തേ പി.​ജെ. ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

ജോ​സ്പ​ക്ഷ​ത്തെ എം.​എ​ൽ.​എ​മാ​ർ വി​പ്പ് ലം​ഘി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  നി​യ​മ​സ​ഭ​യി​ലെ നി​ല​വി​ലെ ക​ക്ഷി​നി​ല​യ​നു​സ​രി​ച്ച് ഇ​ട​തു​സ്ഥാ​നാ​ർ​ഥി ജ​യി​ക്കു​മെ​ങ്കി​ലും യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തി​യ ജോ​സ് പ​ക്ഷ​ത്തെ ര​ണ്ട് എം.​എ​ൽ.​എ​മാ​ർ ആ​ർ​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്ന​തി​ൽ ആ​കാം​ക്ഷ നി​ല​നി​ൽ​ക്കെ​യാ​ണ്​ വി​പ്പ്​ ത​ർ​ക്കം.

Loading...
COMMENTS