You are here

ഐ ഗ്രൂപിലെ അസംതൃപ്​തർ കെ. മുരളീധര​െൻറ നേതൃത്വത്തിൽ ഒന്നിക്കുന്നു​

10:41 AM
17/04/2018

കൊച്ചി: കോൺഗ്രസിൽ കെ. മുരളീധര​നെ മുൻനിർത്തി പുതിയ ഗ്രൂപ്പിന്​ കളമൊരുങ്ങുന്നു. ​രമേശ്​ ചെന്നിത്തല നേതൃത്വം നൽകുന്ന വിശാല ​െഎ ഗ്രൂപ്പിൽ അർഹിക്കുന്ന പരിഗണന ലഭിക്കാത്തതിൽ അസംതൃപ്​തരായവരാണ്​ പുതിയ ഗ്രൂപ്പ്​ രൂപീകരണത്തിന്​ ഒരുങ്ങുന്നത്​.

ഡി.​െഎ.സി (കെ)യിൽ നിന്നും കോൺഗ്രസിലേക്ക്​ തിരിച്ചുവന്ന കെ. കരുണാകരൻ അനുകൂലികൾക്ക്​​ ​​വിശാല ഐ ഗ്രൂപ്പിനോടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിനോടും അതൃപ്തിയുണ്ട്​​​. ഇവരാണ്​ ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നത്​. മുന്‍ എം.എല്‍.എ എം.എ ചന്ദ്രശേഖര​​​​​​െൻറ നേതൃത്വത്തിലായിരുന്നു കൊച്ചിയിലെ കൂട്ടായ്മ. കെ.പി.സി.സി പുനഃസംഘടനയിലും ഇവർ തഴയപ്പെട്ടതോടെയാണ്​​ പുതിയ ഗ്രൂപ്പ്​ രൂപീകരണത്തിന്​ ആക്കം കൂടിയതെന്നും സൂചനയുണ്ട്​.

ഇതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ ദിവസം കൊച്ചിയിൽ പുതിയ കൂട്ടായ്​മ രഹസ്യയോഗം ചേരുകയായിരുന്നു. കെ. കരുണാകരൻ സ്റ്റഡി സ​​​​​​​െൻറർ എന്ന പേരിലാണു വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തർ ജില്ലാ തലങ്ങളിൽ ഒത്തുകൂടുന്നത്​​. 

COMMENTS