You are here

മലപ്പുറത്ത് എ ഗ്രൂപ് പിളർന്നു; ആര്യാടനെതിരെ പടയൊരുക്കം

08:06 AM
24/02/2020
Aryadan-Mohammed

മ​ല​പ്പു​റം: കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന​യോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ലു​ണ്ടാ​യ അ​തൃ​പ്തി മു​തി​ർ​ന്ന നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള എ ​ഗ്രൂ​പ്പി​നെ പി​ള​ർ​പ്പി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റി​പ്പു​റ​ത്ത് ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ൾ, മു​ൻ പ്ര​സി​ഡ​ൻ​റു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​ർ, കെ.​പി.​സി.​സി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗം ആ​ര്യാ​ട​​െൻറ ഏ​കാ​ധി​പ​ത്യ നി​ല​പാ​ടു​ക​ൾ ജി​ല്ല​യി​ലെ പാ​ർ​ട്ടി​യെ ത​ക​ർ​ത്ത​താ​യി കു​റ്റ​പ്പെ​ടു​ത്തി. കെ.​ടി.​ഡി.​സി ഹോ​ട്ട​ലി​ൽ മു​ൻ എം.​പി സി. ​ഹ​രി​ദാ​സി​​െൻറ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം. സം​സ്ഥാ​ന എ ​ഗ്രൂ​പ് നേ​തൃ​ത്വ​ത്തെ കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ക്കാ​നും പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം ആ​ര്യാ​ട​നെ​തി​രെ​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. 

കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന​യി​ൽ, എ ​ഗ്രൂ​പ് ജി​ല്ല​യി​ൽ​നി​ന്ന് മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​എ​സ്.​യു മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് വി.​എ​സ്. ജോ​യി, നി​ല​വി​ലെ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി വി.​എ. ക​രീം എ​ന്നി​വ​ർ​ക്ക് ഭാ​ര​വാ​ഹി​ത്വം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ട്ടി​ക വ​ന്ന​പ്പോ​ൾ ക​രീ​മി​നാ​ണ്​ മാ​ത്ര​മാ​യി പ​ദ​വി. ഇ​ഷ്​​ട​ക്കാ​ര​നാ​യ ക​രീ​മി​ന് മാ​ത്രം സ്ഥാ​നം ല​ഭി​ച്ച​തി​ന് പി​ന്നി​ൽ ആ​ര്യാ​ട​നാ​ണെ​ന്നും വി​ഷ‍യം നേ​ര​ത്തേ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ ജി​ല്ല​ക്ക് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ല​ഭി​ക്കു​മാ​യി​രു​ന്നെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വ്യ​ക്ത​മാ​ക്കി. മു​ൻ ജി​ല്ല കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​രാ​യ ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, യു. ​അ​ബൂ​ബ​ക്ക​ർ, വി.​എം. കൊ​ള​ക്കാ​ട്, കെ.​പി.​സി.​സി അം​ഗം സ​മ​ദ് മ​ങ്ക​ട, വി. ​സു​ധാ​ക​ര​ൻ, വി. ​മ​ധു​സൂ​ദ​ന​ൻ, പി.​പി. മൂ​സ, അ​ബ്​​ദു​ല്ല​ക്കു​ട്ടി കൊ​ണ്ടോ​ട്ടി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. 

കെ.​പി.​സി.​സി പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ​മാ​സം മ​ല​പ്പു​റ​ത്തും യോ​ഗം ചേ​ർ​ന്നി​രു​ന്നു. മ​ക​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ​യും വി.​എ. ക​രീ​മി​നെ​യും മു​ൻ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് ബാ​ക്കി​യു​ള്ള​വ​രെ അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​ത്തി​നെ​തി​രെ പോ​രാ​ടാ​നാ​ണ് എ ​ഗ്രൂ​പ്പി​ലെ ആ​ര്യാ​ട​ൻ വി​രു​ദ്ധ​രു​ടെ തീ​രു​മാ​നം. കോ​ഴി​ക്കോ​ട്ട് അ​ഞ്ചും പാ​ല​ക്കാ​ട്ട് മൂ​ന്നു​പേ​രെ​യും എ ​ഗ്രൂ​പ്പി​ൽ​നി​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി പ​രി​ഗ​ണി​ച്ച​പ്പോ​ൾ വ​ലി​യ സം​ഘ​ട​ന സം​വി​ധാ​ന​മു​ള്ള മ​ല​പ്പു​റ​ത്ത് എ​ണ്ണം ഒ​ന്നാ​യി ചു​രു​ങ്ങി. ആ​ര്യാ​ട​​െൻറ വാ​ക്കു​ക​ൾ മാ​ത്ര​മാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ൾ ചെ​വി​ക്കൊ​ണ്ട​തെ​ന്നും ഇ​നി​യ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS