You are here

മലബാറിലെ സ്വതന്ത്ര എം.എൽ.എമാരെ മുൻനിർത്തി രാഷ്​ട്രീയനീക്കം

  • ഇ​വ​രെ ഒ​രു രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​ന്​ കീ​ഴി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന നി​ർ​ദേ​ശ​ം ​സി.​പി.​എ​മ്മി​ന്​ മു​ന്നി​ൽ 

ldf-mlas

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​റി​ലെ മു​സ്​​ലിം​ലീ​ഗ്​ അ​പ്ര​മാ​ദി​ത്വം ത​ക​ർ​ക്കാ​ൻ അ​ഞ്ച്​ സ്വ​ത​ന്ത്ര എം.​എ​ൽ.​എ​മാ​രെ മു​ൻ​നി​ർ​ത്തി രാ​ഷ്​​ട്രീ​യ ക​രു​നീ​ക്കം. വി​ഷ​യം സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​​​​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണ്. കെ.​ടി. ജ​ലീ​ൽ (ത​വ​നൂ​ർ), പി.​വി. അ​ൻ​വ​ർ (നി​ല​മ്പൂ​ർ), വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ (താ​നൂ​ർ), പി.​ടി.​എ. റ​ഹീം (കു​ന്ദമം​ഗ​ലം), കാ​രാ​ട്ട്​ റ​സാ​ഖ്​ (കൊ​ടു​വ​ള്ളി) എ​ന്നി​വ​രാ​ണ്​ അ​ഞ്ച്​ എം.​എ​ൽ.​എ​മാ​ർ. ഇ​വ​രി​ൽ ഒ​രാ​ളൊ​ഴി​കെ ഇ​ട​തു​മു​ന്ന​ണി​ സ്വ​ത​ന്ത്ര​രാ​യാ​ണ്​ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത്. ഇ​വ​രെ ഒ​രു രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​ന്​ കീ​ഴി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ സി.​പി.​എ​മ്മി​ന്​ മു​ന്നി​ൽ.

നാ​ഷ​ന​ൽ സെ​ക്കു​ല​ർ കോ​ൺ​ഫ​റ​ൻ​സ്​ (എ​ൻ.​എ​സ്.​സി) സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​േ​ൻ​റ​താ​ണ്​​ നി​ർ​ദേ​ശം. വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ മാ​ത്ര​മാ​ണ്​ നാ​ഷ​ന​ൽ സെ​ക്കു​ല​ർ കോ​ൺ​ഫ​റ​ൻ​സ്​ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത്. പി.​ടി.​എ. റ​ഹീം എ​ൻ.​എ​സ്.​സി​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​ണ്. പ​ക്ഷേ,​ മ​ത്സ​രി​ച്ച​ത്​ എ​ൽ.​ഡി.​എ​ഫ്​ സ്വ​ത​ന്ത്ര​നാ​യാ​ണ്.  മു​ന്ന​ണി വി​ക​സ​ന ച​ർ​ച്ച​ക്കൊ​പ്പം എ​ൻ.​എ​സ്.​സി നേ​തൃ​ത്വ​ത്തി​​​​െൻറ നി​ർ​ദേ​ശ​വും ഇ​ടം​പി​ടി​ക്കും. 

അ​ഞ്ച്​ എം.​എ​ൽ.​എ​മാ​രെ കൂ​ടാ​തെ 2016ൽ ​തി​രൂ​രി​ൽ മ​ത്സ​രി​ച്ച്​ പ​രാ​ജ​യ​പ്പെ​ട്ട ഗ​ഫൂ​ർ പി. ​ലി​ല്ലീ​സി​​​​െൻറ പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മാ​യാ​ൽ ലീ​ഗി​​​​െൻറ അ​പ്ര​മാ​ദി​ത്വ​ത്തി​ന്​ കൂ​ച്ചു​വി​ല​ങ്ങി​ടാ​നാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. െഎ.​എ​ൻ.​എ​ൽ, ലോ​ക്​​താ​ന്ത്രി​ക്​ ജ​ന​താ​ദ​ൾ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്, ആ​ർ.​എ​സ്.​പി (ലെ​നി​നി​സ്​​റ്റ്), കേ​ര​ള കോ​ൺ​ഗ്ര​സ്​ (ബി), ​നാ​ഷ​ന​ലി​സ്​​റ്റ്​ സെ​ക്കു​ല​ർ കോ​ൺ​ഫ​റ​ൻ​സ്, ജെ.​എ​സ്.​എ​സ്, സി.​എം.​പി എ​ന്നീ ക​ക്ഷി​ക​ളാ​ണ്​ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​നം കാ​ക്കു​ന്ന​ത്. ​

ഇ​വ​രെ ഇൗ ​നി​ല​യി​ൽ ഘ​ട​ക​ക​ക്ഷി​യാ​ക്കു​ന്ന​ത്​ അ​പ്രാ​യോ​ഗി​ക​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്​ സി.​പി.​എ​മ്മി​നും സി.​പി.​െ​എ​ക്കും. സ​മാ​ന​സ്വ​ഭാ​വ​മു​ള്ള​വ​ർ ഒ​ന്നി​ക്കു​ക​യാ​ണ്​ ന​ല്ല​തെ​ന്നും​ അ​ഭി​പ്രാ​യ​മു​ണ്ട്. 

Loading...
COMMENTS