You are here

മ​​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ച​ർ​ച്ച സ​ജീ​വം; ഇ.​പി. ജ​യ​രാ​ജ​ന് തി​രികെ ​ വ​രാൻ

23:13 PM
08/08/2018
jayarajan-ep

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റി​​​െൻറ മൂ​ന്നാം വ​ർ​ഷ​ത്തി​ൽ മ​​ന്ത്രി​സ​ഭ വി​ക​സ​ന-​പു​നഃ​സം​ഘ​ട​ന ച​ർ​ച്ച സ​ജീ​വം.  ഒ​രാ​ഴ്​​ച​ക്ക​കം തീ​രു​മാ​ന​മു​ണ്ടാ​വും. വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ സി.​പി.​എം സം​സ്ഥാ​ന സ​മി​തി​യും എ​ൽ.​ഡി.​എ​ഫ്​ സം​സ്ഥാ​ന സ​മി​തി​യും അ​ടി​യ​ന്ത​ര​മാ​യി ചേ​രും.

19 പേ​രു​ള്ള എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​​​െൻറ അം​ഗ​ബ​ലം നി​ല​നി​ർ​ത്തി​യു​ള്ള പു​നഃ​സം​ഘ​ട​ന​യാ​വു​മോ മ​റി​ച്ച്​  21 ആ​യി ഉ​യ​ർ​ത്തു​േ​മാ എ​ന്ന​തി​ൽ സി.​പി.​എം, സി.​പി.​െ​എ നേ​തൃ​ത്വം ത​മ്മി​ലെ ധാ​ര​ണ​ക്കു​ശേ​ഷം മു​ന്ന​ണി​യാ​വും​ അ​ന്തി​മ​മാ​യി തീ​രു​മാ​നി​ക്കു​ക. മു​ന്ന​ണി പ​​ച്ച​ക്കൊ​ടി കാ​ട്ടി​യാ​ൽ മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​ക്ക്​ അ​മേ​രി​ക്ക​യി​ൽ​ പോ​കു​ന്ന ഇൗ​മാ​സം​ 19നു​​മു​േ​മ്പ സ​ത്യ​പ്ര​തി​ജ്​​ഞ ന​ട​ക്കും. വി​ഷ​യം സ്ഥി​രീ​ക​രി​ക്കാ​ൻ സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​യി​ല്ല. 

ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ വി​ജി​ല​ൻ​സ്​ കു​റ്റ​മു​ക്​​ത​നാ​ക്കി​യ ഇ.​പി. ജ​യ​രാ​ജ​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​ണ്​ സി.​പി.​എം നീ​ക്ക​മെ​ന്നാ​ണ്​ സൂ​ച​ന. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ൻ​നി​ർ​ത്തി​യു​ള്ള മ​ന്ത്രി​സ​ഭ വി​ക​സ​ന​മെ​ന്ന അ​ഭ്യൂ​ഹ​വും ശ​ക്​​ത​മാ​ണ്​. ന​ഷ്​​ട​പ്പെ​ട്ട കൊ​ല്ലം, ആ​ല​പ്പു​ഴ സീ​റ്റു​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ക സി.​പി.​എ​മ്മി​​​െൻറ അ​ഭി​മാ​ന പ്ര​ശ്​​ന​മാ​ണ്​. ശ​ക്​​ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ന്ത്രി​സ​ഭ​യി​ലെ ചി​ല​രു​ടെ പേ​രു​ക​ൾ കേ​ൾ​ക്കു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും മ​ന്ത്രി​മാ​രെ മാ​റ്റി ഇ.​പി​ക്ക്​ സ്ഥാ​നം ന​ൽ​കു​മെ​ങ്കി​ൽ പു​നഃ​സം​ഘ​ട​ന മാ​ത്ര​മാ​വും ഉ​ണ്ടാ​വു​ക. 

മ​ന്ത്രി​മാ​രു​ടെ എ​ണ്ണം 19 ആ​യി നി​ല​നി​ർ​ത്താ​നാ​ണോ 10ലെ ​സി.​പി.​എം നേ​തൃ​യോ​ഗം തീ​രു​മാ​നി​ക്കു​ക എ​ന്ന​തി​െ​ന അ​ടി​സ്ഥാ​ന​​പ്പെ​ടു​ത്തി​യാ​വും സി.​പി.​െ​എ നി​ല​പാ​ട്. നി​ല​വി​ലു​ള്ള മ​ന്ത്രി​മാ​ർ​ക്ക​ു​ പു​റ​മേ​യാ​ണ്​ ജ​യ​രാ​ജ​നെ കൊ​ണ്ടു​വ​രു​ന്ന​തെ​ങ്കി​ൽ ത​ങ്ങ​ളു​ടെ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ സി.​പി.​െ​എ സി.​പി.​എ​മ്മി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.   

Loading...
COMMENTS