You are here

ഉമ്മൻചാണ്ടിയെ വേദിയിലിരുത്തി വിമർശിച്ച കെ.എസ്.യു നേതാവിന് സ​സ്പെ​ൻ​ഷ​ൻ

22:59 PM
04/08/2018
oomen-chandy

തൃ​ശൂ​ർ: ഉ​മ്മ​ൻ ചാ​ണ്ടി​യെ വേ​ദി​യി​ലി​രു​ത്തി വി​മ​ർ​ശി​ച്ച െക.​എ​സ്.​യു നേ​താ​വി​ന് സ​സ്പെ​ൻ​ഷ​ൻ. കെ.​എ​സ്.​യു തൃ​ശൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് നി​ഖി​ൽ ജോ​ണി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ദേ​ശീ​യ സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് സ​സ്പെ​ൻ​ഷ​നെ​ന്ന് കേ​ര​ള​ത്തി​െൻറ ചു​മ​ത​ല​യു​ള്ള എ​ൻ.​എ​സ്.​യു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ര​ഭി ദ്വി​വേ​ദി​യു​ടെ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ൻ.​എ​സ്.​യു​വി​െൻറ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി രു​ചി ഗു​പ്ത പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗ​ത്തി​ന് ശേ​ഷം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ.​എം. അ​ഭി​ജി​ത്തി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വ​േ​ത്ര. യോ​ഗ​ത്തി​ൽ ഡി.​വൈ.​എ​ഫ്.​ഐ, എ​സ്.​എ​ഫ്.​ഐ സം​ഘ​ട​ന​ക​ളി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​ർ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി ക​മ്മി​റ്റി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി കെ.​എ​സ്.​യു​വി​ലും പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നി​ഖി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​ത് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു മ​റ്റു​ള്ള​വ​രു​ടെ നി​ല​പാ​ട്. ഇ​തി​നി​െ​ട നി​ഖി​ലി​നെ വ്യ​ക്തി​പ​ര​മാ​യി പ​രി​ഹ​സി​ക്കു​ന്ന വി​ധം സം​സാ​രി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. 

യോ​ഗ​ത്തി​ൽ അ​ഭി​ജി​ത്തി​നോ​ട് രൂ​ക്ഷ​മാ​യി നി​ഖി​ൽ സം​സാ​രി​ച്ചു​വ​േ​ത്ര. വാ​ക്കേ​റ്റം ​ൈക​യേ​റ്റം വ​രെ​യെ​ത്തി​യെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ നി​ഖി​ലി​ന് േന​രെ​യാ​ണ് ​ൈക​യേ​റ്റ​മു​ണ്ടാ​യ​തെ​ന്ന് ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി​യെ​ന്ന് െക.​എ​സ്.​യു സം​സ്ഥാ​ന നേ​തൃ​ത്വം പ​റ​ഞ്ഞു. 

തൃ​ശൂ​ർ കെ.​എ​സ്.​യു ക്യാ​മ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ  നി​ഖി​ൽ ഉ​ദ്​​ഘാ​ട​ക​നാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ വേ​ദി​യി​ലി​രു​ത്തി രാ​ജ്യ​സ​ഭ സീ​റ്റ് മാ​ണി വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യ​തി​നെ​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ടി.​എ​ൻ. പ്ര​താ​പ​നും മ​റ്റ്​ നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ​യും പ്ര​സം​ഗ​ത്തി​ൽ ക​ടു​ത്ത ആ​ക്ര​മ​ണം നി​ഖി​ൽ ന​ട​ത്തി. ഇ​ത് ഏ​റെ വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു.

Loading...
COMMENTS