You are here

കെ.പി.സി.സി അധ്യക്ഷൻ: ലീഗ്​ നിലപാടിൽ കോൺഗ്രസിന്​ അതൃപ്​തി

kpcc-office

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി അ​ധ്യ​ക്ഷ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ൽ മു​സ്​​ലിം ലീ​ഗ്​ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ കോ​ൺ​ഗ്ര​സി​ന്​ അ​തൃ​പ്​​തി. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നെ എ​​പ്പോ​ൾ നി​യ​മി​ക്ക​ണ​മെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ തീ​രു​മാ​നി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ്ര​തി​ക​രി​ച്ച​ത്. 

ക​ഴി​ഞ്ഞ ദി​വ​സം നെ​യ്യാ​റി​ൽ ചേ​ർ​ന്ന യു.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ലാ​ണ്​ മു​സ്​​ലിം ലീ​ഗ്​ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്​ കെ.​പി.​സി.​സി അ​ധ്യ​ക്ഷ നി​യ​മ​നം വൈ​കു​ന്ന​ത്​ മു​ന്ന​ണി​യെ ബാ​ധി​ക്കു​​െ​ന്ന​ന്ന്​ പ​റ​ഞ്ഞ​ത്. 
യു.​ഡി.​എ​ഫി​ന്​ ഒാ​ടി​ന​ട​ക്കു​ന്ന ക​ൺ​വീ​ന​റെ വേ​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ലീ​ഗി​ന്​ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തെ​ക്കു​റി​ച്ച്​ അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ യു.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ൽ പ​ര​സ്യ​മാ​യി പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​െ​ന്ന​ന്ന്​ മു​തി​ർ​ന്ന നേ​താ​വ്​ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളോ​ട്​ സ്വ​കാ​ര്യ​മാ​യി പ​റ​യാ​​മാ​യി​രു​ന്നു. 

കോ​ൺ​ഗ്ര​സി​നെ നി​യ​​​ന്ത്രി​ക്കു​ന്ന​ത്​ ലീ​ഗാ​ണെ​ന്ന തോ​ന്ന​ൽ ഘ​ട​ക​ക​ക്ഷി​ക​ളി​ൽ വ​ള​ർ​ത്താ​നേ ഇ​ത്ത​രം അ​ഭി​​പ്രാ​യ പ്ര​ക​ട​നം ഉ​പ​ക​രി​ക്കൂ എ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു​ യോ​ഗം. നി​ല​വി​ലെ ലോ​ക​സ​ഭ സീ​റ്റു​ക​ളി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ. എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച പാ​ല​ക്കാ​ട്​ കോ​ൺ​ഗ്ര​സ്​ തി​രി​ച്ചെ​ടു​ക്കും. 

വീ​രേ​ന്ദ്ര​കു​മാ​റി​നൊ​പ്പം പോ​കാ​ത്ത ജ​ന​താ​ദ​ളി​നെ മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​പ്പി​ക്കും. എ​ന്നാ​ൽ, ഘ​ട​ക​ക​ക്ഷി​യാ​ക്കി​ല്ല. വി​ദ്യാ​ർ​ഥി, യു​വ​ജ​ന, മ​ഹി​ള, ട്രേ​ഡ്​ യൂ​നി​യ​ൻ സം​യു​ക്ത ക​ൺ​െ​വ​ൻ​ഷ​ൻ വി​ളി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

Loading...
COMMENTS