You are here

ജോസ്​ കെ. മാണിയെ അധ്യക്ഷസ്​ഥാനത്ത് എ​​ത്തിച്ചതിൽ ദുഃഖിക്കുന്നു -ജോയ്​ എബ്രഹാം

20:13 PM
21/02/2020
joy-abraham

കോട്ടയം: ജോസ്​ കെ. മാണിയെ യൂത്ത് ​ഫ്രണ്ട്​-എം അധ്യക്ഷസ്​ഥാനത്ത്​​ എത്തിക്കാൻ പങ്കുവഹിച്ചതിൽ താനടക്കമുള്ളവർ ദുഃഖിക്കുന്നതായി കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം ജനറൽ സെക്രട്ടറി ജോയ്​ എബ്രഹാം. കേരള യൂത്ത്​ ഫ്രണ്ട്​-എം സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ്​ കെ. മാണിയെ പാർട്ടിയിലേക്ക്​ കൊണ്ടുവരുന്നതിനെക്കുറിച്ച്​ കെ.എം. മാണി താനടക്കമുള്ളവരോട്​ അഭിപ്രായം ആരാഞ്ഞിരുന്നു. അനുകൂല അഭിപ്രായമാണ്​ തങ്ങൾ പറഞ്ഞത്​. എന്നാൽ, യൂത്ത് ​ഫ്രണ്ട്​ അധ്യക്ഷ സ്ഥാനത്തേക്കാണ്​ വരുന്നതെന്ന്​​ അറിഞ്ഞിരുന്നില്ല. 

ഫലം ഞെക്കിപ്പഴുപ്പിച്ചാൽ ഗുണവും രുചിയും കുറയും. ആ തെറ്റ്​ ചെയ്യാൻ മുൻകൈ എടുത്തു എന്നതിൽ കുറ്റബോധം തോന്നുന്നു. ജോസ്​ കെ. മാണിയെ അധ്യക്ഷസ്​ഥാനത്ത്​ അവരോധിക്കാൻ പല പരിപാടികളും നടത്തി. അവിടെ തുടങ്ങി യൂത്ത്​ ഫ്രണ്ടി​​െൻറ തളർച്ച. വ്യവസ്ഥാപിതമായ യുവജനസംഘടനക്ക്​ പ്രായപരിധിയും മെംബർഷിപ്പും തെരഞ്ഞെടുപ്പും ഉണ്ടാവണം. ഇതെല്ലാം അട്ടിമറിച്ചു. ഭരണഘടനപോലും ഇല്ലെന്ന അവസ്ഥ വന്നു. ​െചറിയ നേതാവിന്​ ചുറ്റും കൂടുന്ന സ്​തുതിപാഠകസംഘമായി സംഘടന. ഇന്നത്തെ പ്രതിസന്ധിയുടെ തുടക്കം അവിടെനിന്നാണെന്നും​ ജോയ്​ എബ്രഹാം പറഞ്ഞു.

Loading...
COMMENTS