You are here

ഒരു പാർട്ടിയിലും ലയിക്കില്ല -അനൂപ് ജേക്കബ്

07:41 AM
21/02/2020
anoop-jacob

കോട്ടയം: ലയനത്തി​​െൻറ സാഹചര്യം ഇപ്പോഴില്ലെന്നും ചിലര്‍ ജോസഫ് ഗ്രൂപ്പില്‍ ലയിക്കുന്നത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും അനൂപ് ജേക്കബ് എം.എല്‍.എ. പാര്‍ട്ടി ഓഫിസില്‍ ചേർന്ന സംസ്ഥാന സമിതിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജേക്കബ് ഗ്രൂപ്പിന്  ലഭിച്ച യു.ഡി.എഫ് സെക്രട്ടറി സ്ഥാനം ജോണി നെല്ലൂര്‍ ഉടൻ രാജിവെക്കണം. അദ്ദേഹത്തിനെതിരെ സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന്​ നടപടിയെടുക്കും. ഇതിനായി മൂന്നംഗ അച്ചടക്ക സമിതിയും രൂപവത്​കരിച്ചു. 

ടി.എം. ജേക്കബി​​െൻറ പത്നിയും പാർട്ടി ഉപാധ്യക്ഷയുമായ ഡെയ്സി ജേക്കബി​​െൻറ കൂടി സാന്നിധ്യത്തിൽ 238 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് ലയനം വേണ്ടെന്ന് തീരുമാനിച്ചതെന്ന്​ അനൂപ്​ പറഞ്ഞു​. സംസ്ഥാന ഭാരവാഹികളുടെയും ഉന്നതാധികാര സമിതിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി ഐകകണ്​​േഠ്യന അംഗീകരിക്കുകയായിരുന്നു. സംസ്ഥാന വർക്കിങ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എഴുകോൺ സത്യൻ, എം.സി. സെബാസ്​റ്റ്യൻ, ജോണി സെബാസ്​റ്റ്യൻ, വി.എസ്. മനോജ് കുമാർ, കെ.ആർ. ഗിരിജൻ, കെ.ജി. പുരുഷോത്തമൻ, രാജു പാണാലിക്കൽ, ട്രഷറാർ ബാബു വലിയവീടൻ, ജില്ല പ്രസിഡൻറുമായ അഡ്വ. പി.എസ്. ജയിംസ് (കോട്ടയം), കരുമം സുന്ദരേശൻ (തിരുവനന്തപുരം), കല്ലട ഫ്രാൻസിസ് (കൊല്ലം), കോശി തുണ്ടുപറമ്പിൽ (ആലപ്പുഴ), സനോജ് മേമന (പത്തനംതിട്ട), മാർട്ടിൻ മാണി (ഇടുക്കി), പി.എം. ഏലിയാസ് (തൃശൂർ), രാധാകൃഷ്ണൻ മാസ്​റ്റർ (കോഴിക്കോട്), ബിജു (മലപ്പുറം) വി.ഡി. ജോസഫ് (പാലക്കാട്), കെ.എം. എബ്രഹാം (വയനാട്) എന്നിവർ സംസാരിച്ചു.

Loading...
COMMENTS