Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎറണാകുളത്തും...

എറണാകുളത്തും ‘പാല’ത്തിൽ നിന്ന്​ ഇറങ്ങാതെ മുന്നണികൾ

text_fields
bookmark_border
Palarivattom-Bridge
cancel

കൊ​ച്ചി: ഒ​രു പാ​ല​മി​ട്ടാ​ൽ പാ​ലാ​യി​ൽ മാ​ത്ര​മ​ല്ല എ​റ​ണാ​കു​ള​ത്തും പ​റ്റു​മെ​ങ്കി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന മ​റ്റ്​ നാ​ല്​ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​തി​​​െൻറ പ്ര​യോ​ജ​നം വേ​ണ​മെ​ന്ന ചി​ന്ത​യി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ബി.​ജെ.​പി​യും. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ള​ത്തെ പാ​ലാ​രി​വ​ട്ടം പാ​ലം മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യ​മാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​േ​മ്പാ​ൾ സ്വാ​ഭാ​വി​ക​മാ​യും ​ഇ​വി​ടെ​യും വി​ഷ​യം ക​ത്തും. ഇ​ല്ലെ​ങ്കി​ൽ ക​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ മു​ന്ന​ണി​ക​ൾ.

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ലാ​ണ്​ പാ​ലം അ​ഴി​മ​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യ​ത്. ടി.​ഒ. സൂ​ര​ജ്​ ഉ​ൾ​പ്പെ​ടെ നാ​ല്​ പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​യും മാ​റി​യും മ​റി​ച്ചും ചോ​ദ്യം ചെ​യ്​​തു. ഇ​​​ബ്രാ​ഹിം കു​ഞ്ഞ്​ ഒ​ളി​വി​ലാ​ണെ​ന്നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്​​റ്റ്​ ഉ​ണ്ടാ​കു​മെ​ന്നും അ​ഭ്യൂ​ഹം ശ​ക്​​ത​മാ​യി. പ​ക്ഷേ, വോ​​ട്ടെ​ടു​പ്പ്​ ക​ഴി​ഞ്ഞ​പ്പോ​ൾ വി​ജി​ല​ൻ​സ്​ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി​ക്ക്​ മ​ന​സ്സ​റി​വി​ല്ലെ​ന്ന്.

എ​റ​ണാ​കു​ള​ത്ത​ട​ക്കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പി​ന്നെ​യും ചി​ത്രം മാ​റി. നി​ർ​മാ​ണ​ക്ക​മ്പ​നി​ക്ക്​ മു​ൻ​കൂ​ർ പ​ണം ന​ൽ​കി​യ​തി​ൽ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്​ ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ടെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. എ​ൽ.​ഡി.​എ​ഫ്​ പാ​ല​മെ​ടു​ത്തി​ട്ടാ​ൽ ത​ങ്ങ​ളും വി​ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ യു.​ഡി.​എ​ഫ്. ക​രാ​ർ ക​മ്പ​നി​യി​ൽ​നി​ന്ന്​ ന​ഷ്​​ടം ഈ​ടാ​ക്കി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പാ​ലം തു​റ​ന്നു​കൊ​ടു​ക്കേ​ണ്ട​തി​ന്​ പ​ക​രം രാ​ഷ്​​ട്രീ​യ നേ​ട്ടം ല​ക്ഷ്യ​മി​ട്ട്​ വി​ഷ​യം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ഇ​ട​തു​മു​ന്ന​ണി​യു​ടെ കാ​പ​ട്യം തു​റ​ന്നു​കാ​ട്ടു​മെ​ന്ന്​ യു.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണ​ത്തി​​​െൻറ ചു​മ​ത​ല​ക്കാ​ര​ൻ വി.​ഡി. സ​തീ​ശ​ൻ എം.​എ​ൽ.​എ പ​റ​യു​ന്നു.

മു​ൻ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​നെ​ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി എ​റ​ണാ​കു​ള​ത്തും പാ​ലം പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കു​മെ​ന്നാ​ണ്​​ എ​ൽ.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും അ​ഴി​മ​തി​യു​ടെ അ​ട​യാ​ള​മാ​യി പാ​ലാ​രി​വ​ട്ടം പാ​ല​ത്തെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നാ​ണ്​ ബി.​ജെ.​പി തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitics newsPalarivattom Bridge CaseErnakulam by election
News Summary - Ernakulam By Election Palarivattom Bridge Case -Politics News
Next Story