You are here

സി.പി.എം ദുർബലമായ ഇടങ്ങളിൽ കോൺഗ്രസിന് വോട്ടു ചെയ്യും -പി. മോഹനൻ

07:02 AM
13/05/2018
mohanan-p

കോഴിക്കോട്: ഭരണത്തി​​​​െൻറ തണലിൽ ഹിന്ദുത്വ ഭീകര -തീവ്രവാദ ശക്തികൾ രാജ്യത്ത് ഫാഷിസം വളർത്തു​ന്ന സാഹചര്യത്തിൽ വിജയ സാധ്യതയുള്ള മണ്ഡലത്തിൽ മാത്രമേ സി.പി.എം മത്സരിക്കുകയുള്ളൂവെന്നും അല്ലാത്ത ഇടങ്ങളിൽ ബി.ജെ.പിക്കെതിരെ കൈപ്പത്തിക്ക് വോട്ടു ചെയ്യുമെന്നും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പ്രസ്താവിച്ചു. വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സ്വപ്നനഗരിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുർബലമായ സ്ഥലങ്ങളിൽ മത്സരിച്ച്​ വോട്ട്​ വിഭജിച്ച്​ ബി.ജെ.പിക്ക്​ അനുകൂലമാക്കേണ്ട കാര്യമില്ല. ഇ​േപ്പാൾ ഒരു കൈപ്പിഴ വന്നാൽ പിന്നീട്​ അത്​ തിരുത്താൻ അഞ്ചു വർഷം കഴിയണ​െമന്നതാണല്ലോ തെര​െഞ്ഞടുപ്പ്​ രീതി. എന്നാൽ, അഞ്ചു വർഷം കഴിഞ്ഞാൽ രാജ്യത്തെ പൗരന്മാർക്ക് വോട്ടു ചെയ്യാൻ കൈകൾ ഉണ്ടാകുമോയെന്നതും സംശയമാണ്​. രാഷ്​ട്രീയ വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നിലപാടുകളാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

COMMENTS