You are here

 മുസ്​ലിംലീഗ് ​നേതാക്കൾ സുന്നി സ്​ഥാപനത്തി​െൻറ​ വഖഫ്​ സ്വത്ത്​ തട്ടിയെടുത്തുവെന്ന്​ സി.പി.എം

19:10 PM
29/06/2020

കാസർകോട്​: തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ്​ലാമിയ്യ എന്ന സുന്നി വഖഫ് സ്​ഥാപനത്തി​​െൻറ ഉടമസ്​ഥതയിലുള്ള ആറുകോടി രൂപ വിലവരുന്ന മുസ്​ലിംപള്ളിയുൾപ്പെടെയുള്ള വഖഫ്സ്വത്ത്​ എം.എൽ.എയും ജില്ലപഞ്ചായത്ത്​ പ്രസിഡൻറുമുൾ​െപ്പ​െടയുള്ള മുസ്​ലിം ലീഗ്​നേതാക്കൾ സ്വന്തമാക്കിയെന്ന്​ സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്​ണൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.ജി.സി ബഷീർ, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ തുടങ്ങിയ നേതാക്കൾക്കെതിരെയാണ്​ ആരോപണം.

കേരള വഖഫ് ബോർഡിൽ 1997ൽ രജിസ്റ്റർ ചെയ്ത സ്​ഥാപനമാണ് തൃക്കരിപ്പൂർ ജാമിഅ സഅദിയ്യ ഇസ്ലാമിയ്യ (സുന്നി വഖഫ്). അനാഥ അഗതി മന്ദിരം സ്​ഥാപിക്കുന്നതിനായാണ് സ്​ഥാപനം രൂപീകരിച്ചത്. ഇകെ വിഭാഗം സമസ്​ത ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർകോട് ജിലാ രജിസ്​ട്രാർ മുമ്പാകെയും ഈ സംഘടന രജിസ്​റ്റർ ചെയ്തിട്ടുണ്ട്. വഖഫ് ബോർഡിൽ രജിസ്​റ്റർ ചെയ്യുമ്പോൾ 10 സ​െൻറ് ഭൂമിയാണ് അന്നത്തെ ആസ്​തിയായി കാണിച്ചത്. 2005-2009 കാലയളവിൽ  വടക്കെ തൃക്കരിപ്പൂർ വില്ലേജിൽ നാല് ഏക്കർ 15.75 സ​െൻറ് സ്​ഥലം സംഘടനയുടെ പേരിൽ വാങ്ങിയിട്ടുണ്ട്. പ്രസ്​തുത ഭൂമിയിൽ 2010-2012 കാലത്ത് 16,000 ചതുരശ്ര അടി ഇരുനില കോൺക്രീറ്റ് കെട്ടിടവും 1000 ചതുരശ്ര അടി പള്ളിയും നിർമിച്ചിട്ടുണ്ട്.  ഈ വഖഫ് സ്വത്താണ് അന്യാധീനമായിരിക്കുന്നത്. 

ഇതിൽ പകുതിയോളം ഭൂമി ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് എം.സി. കമറുദ്ദീൻ എം.എൽ.എയുടെ പേരിൽ ആധാരം നമ്പർ 584/2020 വിക്രയാധാര പ്രകാരമാണ്​ കൈമാറ്റം ചെയ്തിരിക്കുന്നത്. തൃക്കരിപ്പൂർ തങ്കയത്തെ പ്രാദേശിക ലീഗ് നേതാവി​​െൻറ വീട്ടിൽ രജിസ്​ട്രാറെ വിളിച്ചുവരുത്തിയാണ്​ രജിസ്​​േട്രഷൻ നടത്തിക്കൊടുത്തത്. തൃക്കരിപ്പൂർ മണിയനൊടിയിൽ നിസ്​കാര പള്ളിയുള്ളതും ജെംസ്​ സ്​കൂൾ പ്രവർത്തിച്ചിരുന്നതുമായ ഈ വഖഫ് സ്വത്തിന് ആറു കോടിയോളം രൂപ വിലയുണ്ട്. എന്നാൽ വെറും 30 ലക്ഷം രൂപക്കാണ് എം.സി. കമറുദ്ദീൻ ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് എം.ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി.കെ. ബാവ എന്നിവർ മറ്റു ഭാരവാഹികളുമായ തൃക്കരിപ്പൂർ എജുക്കേഷനൽ ആൻഡ്​ ചാരിറ്റബിൾ ട്രസ്​റ്റി​െൻറ കീഴിലുള്ള കോളജി​െൻറ ആവശ്യംപറഞ്ഞ് കൈമാറ്റം ചെയ്​തത്​.

ഇതിനുമുമ്പ് 2005ൽ 34.98 സ​െൻറ് സ്​ഥലം ഈ കമ്മിറ്റിയുടെ ട്രഷററായിരുന്ന ഒ.ടി. അഹ്​മദ് ഹാജി സ്വന്തംപേരിൽ എഴുതിവാങ്ങിയിട്ടുണ്ട്.  
നിയമവിരുദ്ധമായ ഈ കച്ചവടത്തിനെതിരെ കേരള വഖഫ് ബോർഡ് മുമ്പാകെ ജൂൺ 13ന് പരാതികൾ സമർപ്പിച്ചിട്ടുണ്ട്​.  വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നോട്ടീസ്​ അയക്കുകകയും ചെയ്തിട്ടുണ്ട്. സംസ്​ഥാന രജിസ്​േട്രഷൻ വകുപ്പും ഈ വസ്​തു കൈമാറ്റത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഇക്കാര്യത്തിൽ സംസ്​ഥാന ലീഗ്​നേതൃത്വത്തി​​െൻറ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്ന്​ സി.പി.എം ജില്ല സെക്രട്ടറി ആവശ്യപ്പെട്ടു. ജില്ല സെക്ര​േട്ടറിയറ്റംഗം ഡോ. വി.പി.പി മുസ്​തഫയും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. 

Loading...
COMMENTS