You are here

സംസ്ഥാന പ്രസിഡൻറ്​ പദവിക്ക്​ ലോക്​താന്ത്രിക്​ ദളിൽ പിടിവലി

Shreyams-and-vaghees

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പ​ദ​വി​ക്ക്​ പി​ടി​വ​ലി മു​റു​കി​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​​െൻറ ലോ​ക്​​താ​ന്ത്രി​ക്​ ദ​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ  ശ്രേ​യാം​സ്​ കു​മാ​ർ, വ​ർ​ഗീ​സ്​ ജോ​ർ​ജ്​ പ​ക്ഷ​ങ്ങ​ൾ സ​മാ​സ​മം. 14 ജി​ല്ലാ​ക​മ്മി​റ്റി​ക​ളി​ൽ ആ​റ്​ വീ​തം ശ്രേ​യാം​സ്​​കു​മാ​റി​​െൻറ​യും വ​ർ​ഗീ​സ്​ ജോ​ർ​ജി​​െൻറ​യും പി​ന്നി​ൽ അ​ണി​നി​ര​ന്നു.  

അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ കു​മാ​ർ ശ്രീ​വാ​സ്​​ത​വ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ല​ക്കാ​ട്ട്​​ ചേ​ർ​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ്​ ജി​ല്ലാ പ്ര​സി​ഡ​ൻ​റു​മാ​ർ നി​ല​പാ​ട്​ അ​റി​യി​ച്ച​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റി​നെ ഡ​ൽ​ഹി​യി​ൽ പ്ര​ഖ്യാ​പി​ക്കും. ര​ണ്ട്​ ജി​ല്ലാ​പ്ര​സി​ഡ​ൻ​റു​മാ​ർ പ​െ​ങ്ക​ടു​ത്തി​ല്ല. അ​തേ​സ​മ​യം, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ശ്രേ​യാം​സ്​ കു​മാ​റി​നും വീ​രേ​ന്ദ്ര​കു​മാ​റി​നും ഒ​പ്പം നി​ന്നു. എ​ന്നാ​ൽ, യു​വ​ജ​ന​താ​ദ​ൾ നേ​തൃ​ത്വം വ​ർ​ഗീ​സ്​ ജോ​ർ​ജി​നെ പി​ന്തു​ണ​ച്ചു. 

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​പ്ര​സി​ഡ​ൻ​റു​മാ​രാ​ണ്​ വ​ർ​ഗീ​സ്​ ജോ​ർ​ജ്​ പ്ര​സി​ഡ​ൻ​റാ​വ​ണ​മെ​ന്ന്​ അ​റി​യി​ച്ച​ത്. വി​ദേ​ശ​ത്ത്​ പോ​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ഇ-​മെ​യി​ലി​ലൂ​ടെ​യാ​ണ്​ നി​ല​പാ​ട്​ അ​റി​യി​ച്ച​ത്. 

തൃ​ശൂ​ർ, കോ​ട്ട​യം, വ​യ​നാ​ട്, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ലാ​പ്ര​സി​ഡ​ൻ​റു​മാ​ർ ശ്രേ​യാം​സി​നെ പി​ന്തു​ണ​ച്ചു. കാ​സ​ർ​കോ​ട്, കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ൻ​റു​മാ​രാ​ണ്​ പ​െ​ങ്ക​ടു​ക്കാ​തി​രു​ന്ന​ത്. പാ​ർ​ട്ടി​ക്ക്​ സ്വാ​ധീ​ന​മു​ള്ള കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി​ക​ളു​ടെ പി​ന്തു​ണ ല​ഭി​ച്ച​ത്​ നേ​ട്ട​മാ​യാ​ണ്​ വ​ർ​ഗീ​സ്​ ജോ​ർ​ജ് വി​ഭാ​ഗം ക​ണ​ക്കാ​ക്കു​ന്ന​ത്. 18 സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ശ്രേ​യാം​സ്​​കു​മാ​റി​നെ​യാ​ണ്​ പി​ന്തു​ണ​ച്ച​ത്. 

COMMENTS